92.89 കോടി രൂപയുടെ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് വിറ്റഴിച്ചത്. 9.88 കോടി രൂപയുടെ ബിയർ വിറ്റഴിച്ചപ്പോൾ 1.58 കോടി രൂപയുടെ വിദേശ നിർമിത മദ്യവും 1.40 കോടി രൂപയുടെ വൈനും വിറ്റഴിച്ചു. 5.95 ലക്ഷം രൂപയുടെ വിദേശ നിർമിത വൈനാണ് പുതുവത്സര തലേന്ന് വിറ്റഴിച്ചത്.
പുതുവത്സരത്തിന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത് കടവന്ത്ര ഔട്ട്ലെറ്റിൽ നിന്നാണ്. ഡിസംബർ 31 ന് 1,00,16,610 രൂപയുടെ വിൽപനയാണ് കടവന്ത്ര ഔട്ട്ലെറ്റിൽ നടന്നത്. കൊച്ചി രവിപുരം ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്തുള്ളത്. 95,08,670 രൂപയുടെ വില്പനയാണ് രവിപുരം ഔട്ട്ലറ്റിൽ നടന്നത്. 82,86,090 രൂപയുടെ വിൽപ്പന നടത്തിയ മലപ്പുറം എടപ്പാൾ കുറ്റിപ്പാല ഔട്ട്ലെറ്റാണ് മൂന്നാം സ്ഥാനത്ത്.
advertisement
ഇത്തവണത്തെ ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ഡിസംബർ 22 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ് ക്രിസ്മസ് വാര വില്‍പ്പനയായി കണക്കാക്കുന്നത്. അതില്‍ വലിയ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധനവാണ് ഉണ്ടായത്. ഡിസംബർ 24 ന് വൈകുന്നേരമാണ് വലിയ വർധനവ് ഉണ്ടായത്. 114.45 കോടി രൂപയുടെ മദ്യം വിറ്റു.
Summary: This year, Keralites spent Rs 105.78 crore on alcohol during New Year celebrations. On New Year's Eve, liquor worth over ₹105.78 crore was sold through retail outlets. Bevco recorded an additional sale of 8 crore compared to the usual figures.
