ഇക്കാര്യത്തില്‍ സനലിന്റെ കുടുംബത്തിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമെ തുടര്‍ നടപടിയുണ്ടാകൂ. രണ്ടു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു കൊല്ലപ്പെട്ട സനല്‍.
പൊലീസ് വീഴ്ചയില്‍ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നത് സംസ്ഥാനത്ത് ഇക്കൊല്ലത്തെ ആദ്യസംഭവമല്ല. ആളുമാറി കസ്റ്റഡിയിലെടുത്ത് പൊലീസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ വാരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. ദുരഭിമാനക്കൊലയ്ക്ക് ഇരയായ കോട്ടയത്തെ കെവിന്റെ ഭാര്യ നീനു ചാക്കോയുടെ പഠനച്ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
advertisement
വാരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് എറണാകുളം ജില്ലാ കളക്ടര്‍ നേരിട്ട് വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. റവന്യൂവകുപ്പില്‍ വില്ലേജ് അസിസ്റ്റന്റായായിരുന്നു നിയമനം. അതേസമയം ഈ കേസിലും ആരോപണവിധേയനായ അന്നത്തെ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരെ കാര്യമായ നടപടി ഉണ്ടാകാത്തതും ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ദുരഭിമാനക്കൊലയ്ക്ക് ഇരയായ കോട്ടയത്തെ കെവിന്റെ ഭാര്യ നീനു ചാക്കോയുടെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കെവിന്റെ കൊലപാതകത്തിന് പിന്നില്‍ പൊലീസ് സഹായം ഉണ്ടായിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന്കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പുറത്താക്കുകയും ചെയ്തു. ഇത് സേനയെ ഒന്നാകെ നാണക്കേടിലാക്കിയ പശ്ചാത്തലത്തിലാണ് സഹായ വാഗ്ദാനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
