സനലിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക്

Last Updated:
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പി പ്രതിയായ കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച സനലിന്റെ കുടുംബം. ഈ ആവശ്യമുന്നയിച്ച് തിങ്കളാഴ്ച തങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു.
അതേസമയം സംഭവം നടന്നു അഞ്ചു ദിവസം കഴിഞ്ഞിട്ടും പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിനെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. കൊലക്കേസ് പ്രതിയായ ഡിവൈ.എസ്.പിക്ക് ജില്ലയിലെ സി.പി.എം ഉന്നത നേതാവാണ് സംരക്ഷണമൊരുക്കുന്ന വാര്‍ത്തയും പുറത്തുവന്നു. ഇത് സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഹരികുമാര്‍ കീഴടങ്ങുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇയാള്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.
ഇതിനിടെ കൊല്ലപ്പെട്ട സനലിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഡി.ജി.പി ശിപാര്‍ശ ചെയ്തു. കുടുംബത്തിന്റെ താല്‍പര്യം കൂടി പരിഗണിശേഷമെ അന്തിമ തീരുമാനമെടുക്കൂ. പ്രതിയെ പിടികൂടുന്നതിന് മുന്‍പ് ദൃക്‌സാക്ഷിയുടെ മൊഴിയെടുക്കാന്‍ പൊലീസുകാര്‍ എത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. മൊഴിയെടുക്കാന്‍ നെയ്യാറ്റിന്‍കരയിലെ കൊടങ്ങിവിളയിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. സംഭവ സ്ഥലത്ത് ആദ്യമെത്തിയ എസ്.ഐ. സന്തോഷ് കുമാറിന്റെയും ഡ്രൈവറുടെയും മൊഴി രേഖപ്പെടുത്തി. സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നത് വൈകിച്ചതിന് നേരത്തെ രണ്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
advertisement
ഇതിനിടെ കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഹരികുമാര്‍ പൊലീസ് അസോസിയേഷന്‍ മുഖേന ചില നിബന്ധനകള്‍ മുന്നോട്ടു വച്ചതായും പറയപ്പെടുന്നു. കീഴടങ്ങുന്ന തന്നെ നെയ്യാറ്റിന്‍കര സബ്ജയിലിലേക്ക് അയക്കരുതെന്നാണ് പ്രധാന ആവശ്യം. പലകേസുകളിലായി താന്‍ അറസ്റ്റുചെയ്ത പ്രതികളുള്ള ജയിലില്‍ തന്റെ ജീവന് ഭീഷണി ഉണ്ടാകുമെന്ന ഭയത്താലാണ് ഇത്തരമൊരു നിബന്ധന വച്ചതെന്നാണ് സൂചന.
പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് പരക്കം പായുന്നതിനിടയിലാണ് സനലിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
സനലിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക്
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement