TRENDING:

കളിയിക്കാവിള – വഴിമുക്ക് ദേശീയപാതയ്ക്ക് ദേശീയ പാതാ അതോറിറ്റി 22.05 കോടി രൂപ അനുവദിച്ചു

Last Updated:

അടിയന്തിര തുടര്‍ നടപടികള്‍ക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ നിര്‍ദ്ദേശം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ദേശീയ പാതയിൽ കളിയിക്കാവിള - വഴിമുക്ക് (Kaliyakkavilai - Vazhimukk) റോഡ് പരിപാലനത്തിന് 22.05 കോടി രൂപ അനുവദിച്ചതായി ദേശീയ പാതാ അതോറിറ്റി (NHAI). പൊതുമരാമത്ത് - ടൂറിസം വകുപ്പ് (Public Works Department and Tourism) മന്ത്രി പി എ മുഹമ്മദ് റിയാസിനെയാണ് (Minister P A Mohammed Riyas) ദേശീയ പാതാ അതോറിറ്റി ഇക്കാര്യം അറിയിച്ചത്. 17.4 കിലോ മീറ്റര്‍ ദൂരത്തെ പരിപാലന പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

തുക അനുവദിച്ചതായി ദേശീയ പാതാ അതോറിറ്റി അറിയിച്ച സാഹചര്യത്തില്‍‍ അടിയന്തരമായി തുടര്‍ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് മന്ത്രി, പൊതുമരാമത്ത് ദേശീയ പാതാ വിഭാഗത്തിന് നിര്‍ദ്ദേശം നൽകി. ഈ മേഖലയിലെ ദേശീയപാതയുടെ ദുരവസ്ഥ പരിഹരിക്കാന്‍ അടിയന്തിരമായി തുക അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുമായുള്ള (Nitin Gadkari) കൂടിക്കാഴ്ചയില്‍ ‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്  ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ദേശീയ പാതാ പരിപാലനത്തില്‍ ഇടപെടാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തുക അനുവദിച്ചതായി ദേശീയപാതാ അതോറിറ്റി അറിയിച്ചത്. ഫണ്ട് അനുവദിച്ചതോടെ‍ ഇനി ടെൻഡർ (Tender) നടപടികളിലേക്ക് കടക്കാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു.

advertisement

കളിയാക്കാവിള- വഴിമുക്ക് ദേശീയപാതയുടെ പരിപാലനത്തിനായി പണം അനുവദിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ്, ദേശീയ പാത അതോറിറ്റിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കെ ആന്‍സലന്‍ നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ ഇടപെടുമെന്ന് മന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. സമൂഹ മാധ്യമങ്ങള്‍ വഴി ജനങ്ങളും ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. സംസ്ഥാനത്തിന്റെ നിരന്തര ആവശ്യം പരിഗണിച്ച് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്- കൊറ്റന്‍കുളങ്ങര റീച്ചിന്റെ പ്രവൃത്തിയും ടെൻഡര്‍ നടപടികളിലേക്ക് കടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Also Read-'പിണറായിക്ക് മോദിയുടെ രീതി; എതിര്‍ക്കുന്നവരെ ദേശദ്രോഹിയെന്ന് മുദ്ര കുത്തുന്നു'; പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

advertisement

KIIFB| കിഫ്ബിക്കെതിരായ റിപ്പോർട്ട് പുറത്തുവിട്ടത് CAG തന്നെ; വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയതിന്റെ തെളിവ് പുറത്ത്

തിരുവനന്തപുരം: കിഫ്ബിക്കെതിരെ ​(KIIFB) ഗുരുതര പരാമർശമുള്ള റിപ്പോർട്ട് പുറത്തുവിട്ടത് സിഎജി (CAG) തന്നെ. വിവരാവകാശ നിയമ  പ്രകാരം രേഖകൾ നൽകിയതിന്റെ തെളിവ് പുറത്തുവന്നു. സിഎജി റിപ്പോർട്ടുകൾ സർക്കാരാണ് പരസ്യപ്പെടുത്താറുള്ളതെങ്കിലും സർക്കാരിന് നൽകിയ രേഖ വിവരാവകാശ പ്രകാരം ആരെങ്കിലും ആവശ്യപ്പെട്ടാൻ നൽകാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന നിലപാടിലാണ് സിഎജി.

വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷക്ക് കഴിഞ്ഞ ഓ​ഗസ്റ്റ് 16നാണ് സിഎജി മറുപടി നൽകിയത്. കിഫ്ബിയിൽ നടത്തിയ പരിശോധന റിപ്പോർട്ടിന്റെ പകർപ്പും ഇത് സർക്കാരിനും കിഫ്ബിക്കും നൽകിയതിന്റെ രേഖകളുമാണ് സിഎജി പുറത്തുവിട്ടത്. കഴിഞ്ഞ എപ്രിൽ 16 ന് റിപ്പോർട്ട് കിഫ്ബിക്ക് കൈമാറിയതിന്റെ രേഖകളും കിഫ്ബി സിഇഒ യുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഇത് സ്വീകരിച്ചതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. കിഫ്ബിക്ക് കൈമാറിയ റിപ്പോർട്ടിന്റെ കോപ്പി ധനകാര്യ സെക്രട്ടറിക്ക് കൈമാറിയെന്നും സിഎജി കൈമാറിയ രേഖകളിൽ നിന്ന് വ്യക്തം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കളിയിക്കാവിള – വഴിമുക്ക് ദേശീയപാതയ്ക്ക് ദേശീയ പാതാ അതോറിറ്റി 22.05 കോടി രൂപ അനുവദിച്ചു
Open in App
Home
Video
Impact Shorts
Web Stories