ശ്രീലങ്കയിലെ എട്ടിടങ്ങളിൽ നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കാസർഗോട്ടെ വിദ്യാനഗർ, കുഡ്‌ലു മേഖലകളിൽ കൊച്ചിയിൽ നിന്നുള്ള എൻ ഐ എ സംഘം റെയ്ഡ് നടത്തിയത്. വിദ്യാനഗർ സ്വദേശി അഹമ്മദ് അരാഫത്ത്, കുഡ്ലു ചൂരിയിലെ അബൂബക്കർ സിദ്ദിഖ് എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ഇരുവരുടെയും മൊബൈൽ ഫോണുൾപ്പടെ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിനായി നാളെ കൊച്ചിയിലെ NIA ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകിയിട്ടുമുണ്ട്.
ഐ എസ് ഏറ്റെടുത്ത സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരനായി കരുതുന്ന സഹ്റാൻ ഹാഷിമിന്റെ ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു ഇരുവരുമെന്നാണ് സൂചന. ഹാഷിമുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നോ എന്ന കാര്യം NIA പരിശോധിക്കുന്നുണ്ട്. കാസർഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശിയടക്കം 321 പേർ ഏപ്രിൽ 21ന് നടന്ന സ്ഫോടങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.
