Exclusive: പ്രധാനമന്ത്രിയും പ്രസിഡന്‍റും ഉത്തരവാദികൾ; ശ്രീലങ്കൻ സർക്കാരിനെതിരെ ആഞ്ഞടിച്ച് മഹിന്ദ രാജപക്സെ

Last Updated:

Mahinda Rajapkase to News 18: ശ്രീലങ്കയിലെ ഭീകരാക്രമണ പശ്ചാത്തലത്തിൽ മുൻ പ്രസിഡന്‍റ് മഹിന്ദ രാജപക്സെ ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിൽ നിലവിലെ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്...

പ്രദീപ് പിള്ള
ന്യൂഡൽഹി: ശ്രീലങ്കയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് അവിടുത്തെ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ പ്രസിഡന്‍റ് മഹിന്ദ രാജപക്സെ. ശ്രീലങ്കയിലെ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കുമാണെന്ന് ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആരോപിച്ചു. രാജ്യസുരക്ഷ അപകടത്തിലായപ്പോഴും രാഷ്ട്രീയം കളിക്കാനാണ് അവർക്ക് താൽപര്യം. തീവ്രവാദത്തിന്‍റെ വളർച്ച എല്ലാവരും ആറിഞ്ഞിരുന്നു. എന്നാൽ പ്രധാനമന്ത്രിക്കും പ്രസിഡന്‍റിനും വോട്ടിനെക്കുറിച്ചും വോട്ട് ബാങ്കിനെക്കുറിച്ചുമായിരുന്നു ആവലാതി. അവർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മഹിന്ദ രാജപക്സെ പറഞ്ഞു.
BIG BREAKING: ശ്രീലങ്ക സ്ഫോടനവുമായി ബന്ധപ്പെട്ട് കാസർഗോഡ് സ്വദേശികളായ 2 പേരെ NIA ചോദ്യം ചെയ്തു
ശ്രീലങ്കയിൽനിന്നുള്ള ഐഎസ് റിക്രൂട്ട്മെന്‍റുകൾക്കെതിരെ ഒരു നടപടിയും പ്രധാനമന്ത്രി സ്വീകരിച്ചില്ലെന്ന് രാജപക്സെ പറഞ്ഞു. 'ഭീകരവാദപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പര്യാപ്തമായ നിയമങ്ങളാണ് രാജ്യത്തുള്ളത്. ഇന്ത്യ സഹായകരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ദേശീയ സുരക്ഷാ സേന ഇവിടെ വരേണ്ട ആവശ്യമില്ല. വിദേശ സൈന്യത്തെ ഞങ്ങൾക്ക് ആവശ്യമില്ല. ഇതൊക്കെ കൈകാര്യം ചെയ്യാനുള്ള ശേഷി ശ്രീലങ്കൻ പട്ടാളത്തിനുണ്ട്. അവർക്ക് ആവശ്യമായ അധികാരവും സ്വാതന്ത്ര്യവും നൽകുകയാണ് വേണ്ടത്'- മഹിന്ദ രാജപക്സെ പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/World/
Exclusive: പ്രധാനമന്ത്രിയും പ്രസിഡന്‍റും ഉത്തരവാദികൾ; ശ്രീലങ്കൻ സർക്കാരിനെതിരെ ആഞ്ഞടിച്ച് മഹിന്ദ രാജപക്സെ
Next Article
advertisement
ആലപ്പുഴയിൽ കാമുകനൊപ്പം ഗര്‍ഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ കാമുകിക്കും വധശിക്ഷ
ആലപ്പുഴയിൽ കാമുകനൊപ്പം ഗര്‍ഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ കാമുകിക്കും വധശിക്ഷ
  • പ്രബീഷിന് വധശിക്ഷ വിധിച്ചതിന് പിന്നാലെ കാമുകി രജനിക്കും വധശിക്ഷ വിധിച്ചു.

  • ആലപ്പുഴ കൈനകരിയിൽ 2021 ജൂലായിൽ ഗർഭിണിയായ അനിതയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ശിക്ഷ.

  • മയക്കുമരുന്ന് കേസിൽ ഒഡീഷയിൽ ജയിലിൽ കഴിയുന്ന രജനിയെ ആലപ്പുഴ സെഷൻസ് കോടതിയിൽ ഹാജരാക്കി.

View All
advertisement