രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്‌കര്‍ ഇ തെയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾ പ്രേരിപ്പിച്ചെന്ന് എൻഐഎ റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നു. യുഎപിഎയിലെ വിവിധ വകുപ്പുകളും ഗൂഢാലോചന വകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
advertisement
കൊച്ചിയിലെ കേസുമായി ബന്ധപ്പെട്ട് ആകെ 14 പ്രതികളാണുള്ളത്. ഇതില്‍ ഒന്നാമത്തെ പ്രതി പോപ്പുലര്‍ ഫ്രണ്ട് സംഘടന തന്നെയാണ്. മറ്റുള്ളവർ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. കേസിലെ മൂന്നാം പ്രതിയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സിഎ റൗഫ് എന്നിവരെ പിടികൂടാനുണ്ടെന്നും ഇവരാണ് ആഹ്വാനം ചെയ്ചതെന്ന് എന്‍ഐഎ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 23, 2022 1:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പോപ്പുലർ ഫ്രണ്ട് ലക്ഷ്യം ഇസ്ലാമിക രാജ്യം സ്ഥാപിയ്ക്കൽ;ശ്രമിച്ചത് ജിഹാദിന്'; നേതാക്കളുടെ റിമാൻഡ് റിപ്പോർട്ടിൽ NIA