എല്‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്‍റെ ആകെ ആസ്തി 63.89 ലക്ഷം രൂപയാണ്. ഭാര്യയുടെ ആസ്തി 94.91 ലക്ഷം. സ്വരാജിന്‍റെ കൈവശമുള്ളത് 1200 രൂപ. ഭാര്യയുടെ കൈവശം 550 രൂപ. സ്വരാജിന് വാഹനമില്ല. ഭാര്യയുടെ പേരില്‍ രണ്ട് വാഹനങ്ങളുണ്ട്. വില കൂടിയ ആഭരണങ്ങളില്ല. ഭാര്യയുടെ കൈവശം 200 ഗ്രാമിന്‍റെ 18 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്. സ്വരാജിന്‍റെ ബാങ്കിലെ നിക്ഷേപം 1.38 ലക്ഷം രൂപയാണ്. ആകെ ബാധ്യത ഒമ്പത് ലക്ഷവും. ഭാര്യയുടെ പേരിലുള്ള ബാധ്യത 25.46 ലക്ഷമാണ്.
advertisement
യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 8 കോടിയോളം രൂപയുടെ ആസ്തിയും 72 ലക്ഷം രൂപയുടെ ബാധ്യതയുമാണുള്ളത്. 83ലക്ഷം രുപയുടെ ജംഗമവസ്തുക്കളും 800 ഗ്രാം സ്വര്‍ണവും നാലുകോടിയലധികം രൂപയുടെ സ്ഥാപരവസ്തുക്കളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, പ്രധാന മുന്നണി സ്ഥാനാർത്ഥികൾക്കാർക്കും അപര ശല്യം ഇല്ല. തൃണമൂൽ സ്ഥാനാർത്ഥി പി വി അൻവറിന് അപരനുണ്ട്. അൻവർ സാദത്ത് എന്നയാളാണ് പത്രിക നൽകിയിട്ടുള്ളത്. ഇയാൾ ചുങ്കത്തറയിലെ കോൺഗ്രസ് പ്രവർത്തകനാണ്. അഞ്ചാം തീയതി വരെ പത്രിക പിൻവലിയ്ക്കാൻ സമയമുണ്ട്. സൂഷ്മ പരിശോധന ഇന്ന് നടക്കും.