കോഴിക്കോട് ടിപ്പറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ കൊടുവള്ളി സ്വദേശിയായ യുവാവ് മരിച്ചു. കൊടുവള്ളി രാരോത്ത് ചാലില്‍ ഞെള്ളോറമ്മല്‍ അബ്ദുസ്സലാമിന്റെ മകന്‍ മുഹമ്മദ് ഫസല്‍ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുത്തേരി സ്‌കൂളിനു മുന്നിലായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കൂടെയുണ്ടായിരുന്ന കൊടുവള്ളി സ്വദേശി മുനവ്വര്‍ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ