കഴിഞ്ഞ വർഷം കോഴിക്കോടുണ്ടായ അനുഭവത്തെ മുൻനിറുത്തി നാം എടുത്ത മുൻകരുതൽ ഗുണകരമായെന്നും പിണറായി പറഞ്ഞു. ഇതിനെ പറ്റി ഗവേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിച്ചാൽ മാത്രമേ നിപ പൂർണമായി മുക്തമാകും. ഇതിന് കേന്ദ്ര സർക്കാരും പഠനം നടത്തണമെന്നാവശ്യപ്പെടും. സംസ്ഥാനത്ത് രണ്ടുവർഷമായി ഇതിന് കാരണക്കാരായി കാണുന്നത് പഴംതീനി വവ്വാലുകളാണ്. കഴിഞ്ഞ തവണ നടത്തിയ പരിശോധനകളിൽ വൈറസുള്ള വവ്വാലുകളെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥനത്തിൽ തുടർനടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.പഠന ഗവേഷണങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനം ഏർപ്പെടുത്തേണ്ടി വരുമെന്നും വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 06, 2019 10:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിപ: പ്രതിരോധ പ്രവർത്തനങ്ങൾ തുടരും; വൈറസ് വ്യാപനത്തെപ്പറ്റി പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
