BREAKING:ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഏഴാമത്തെയാൾക്കും നിപ ഇല്ല
Last Updated:
മറ്റൊരാളുടെ പരിശോധനാ ഫലം വെള്ളിയാഴ്ച ലഭിക്കും
കൊച്ചി: കൊച്ചിയിലെ നിപ രോഗിയുമായി അടുത്ത് ഇടപഴകിയ ഏഴാമത്തെയാൾക്കും നിപയില്ലെന്ന് പരിശോധനാഫലം. നഴ്സുമാര്‍ അടക്കം ആറു പേര്‍ക്കും നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് രാവിലെ വ്യക്തമായിരുന്നു. മറ്റൊരാളുടെ പരിശോധനാ ഫലം നാളെയെത്തും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിലാണ് ടെസ്റ്റിന് അയച്ച ആര്‍ക്കും നിപയല്ലെന്ന് വ്യക്തമായത്.
രോഗം സംശയിച്ചിരുന്ന ആറ് പേര്‍ക്കും നിപയില്ലെന്നും ചികിത്സയിലുള്ള യുവാവിന്റെ നില പുരോഗമിച്ചുവരികയാണെന്നും മന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു. നെഗറ്റീവ് ആണെന്ന് പറഞ്ഞവരടക്കം ഏഴ് പേര്‍ ഇപ്പോള്‍ ഐസലോഷന്‍ വാര്‍ഡിലുണ്ടെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് പേര്‍ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഫലം നെഗറ്റീവ് ആണെന്ന് പറഞ്ഞാലും ഭേദപ്പെട്ടാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുള്ളൂവെന്നും ഇന്‍ക്യൂബേഷന്‍ പിരീഡ് കഴിയുന്നതുവരെ ജാഗ്രതയോടെ തന്നെ കൈകാര്യം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
advertisement
Location :
First Published :
June 06, 2019 9:49 PM IST


