TRENDING:

തിരുവാഭരണ ഘോഷയാത്രയിൽ ഭക്തർക്ക് നിയന്ത്രണമില്ലെന്ന് ദേവസ്വം ബോർഡ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്രയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് അംഗം കെ പി ശങ്കര ദാസ്. സ്ത്രീ പ്രവേശനത്തിന് എതിരയായ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ആരെയും മാറ്റി നിർത്തില്ലെന്നും ശങ്കരദാസ് ന്യൂസ് 18 നോട് പറഞ്ഞു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കാളികളായവരെ തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുപ്പിക്കില്ലെന്ന് കാട്ടി നേരത്തെ പൊലീസ് ഉത്തരവിറക്കിയിരുന്നു.
advertisement

ഭക്തിസാന്ദ്രം, എരുമേലി പേട്ടതുള്ളൽ

ശബരിമല യുവതി പ്രവേശനത്തിനെതിരെ നടന്ന സമരങ്ങളിൽ സജീവമായവരെയും ക്രിമിനൽ കേസിൽ പെട്ടവരെയും ഘോഷയാത്ര സംഘത്തിൽ ഉൾപ്പെടുത്താൻ പാടില്ലെന്നായിരുന്നു പത്തനംതിട്ട ജില്ല പോലീസ് മേധാവിയുടെ നിർദേശം.ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്‌പി. ദേവസ്വം കമീഷണർക്കു കത്തു നൽകിയിരുന്നു. എന്നാൽ ഇത്തരമൊരു തീരുമാനം കൈകൊണ്ടിട്ടില്ലെന്നു ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് പറഞ്ഞു. നാമജപത്തിൽ പങ്കെടുത്തു എന്നതിന്റെ പേരിൽ മാറ്റി നിർത്തില്ല. ക്രിമിനൽ കേസിൽപ്പെട്ടവരെ മാറ്റി നിർത്തുന്നത് സ്വഭാവികമാണെന്നും ശങ്കര ദാസ്.

advertisement

അതേ സമയം തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ പട്ടിക കൈമാറുമെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ പൊലീസിനെ അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവാഭരണ ഘോഷയാത്രയിൽ ഭക്തർക്ക് നിയന്ത്രണമില്ലെന്ന് ദേവസ്വം ബോർഡ്