മുസ്ലിം ലീഗ് ചരിത്രത്തിൽ ആദ്യമായി നിയമ തിരഞ്ഞെടുപ്പിലേക്ക് 2 വനിതാ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ഇതിൽ ഒരാൾ മുസ്ലീമും മറ്റേയാൾ ഹിന്ദുവും ആണ്. പേരാമ്പ്രയിൽ മത്സരിക്കുന്ന ഫാത്തിമ തഹലീയ, കൂത്തുപറമ്പിൽ മത്സരിക്കുന്ന ജയന്തി രാജൻ എന്നിവരാണ് നിയമസഭയിലേക്ക് മുസ്ലീം ലീഗ് ജനത്തിൽ ജനവിധി തേടുന്നത്.
തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ സംവരണം ഏർപ്പെടുത്തിയ കാലത്ത് മുസ്ലിംലീഗിന്റെ അന്നത്തെ നേതാക്കൾ സമസ്തയോട് അഭിപ്രായം ചോദിച്ചിരുന്നു. സംവരണ സീറ്റുകളിൽ നിർബന്ധമായ ഒരു അവസ്ഥ വന്നതുകൊണ്ട് സ്ത്രീകളെ നിർത്താമെന്നും ജനറൽ സീറ്റിൽ അത് അനുവദിച്ചു കൊടുക്കേണ്ടതില്ല എന്നുമുള്ള മറുപടിയായിരുന്നു അന്ന് സമസ്ത നൽകിയത്.ആ തീരുമാനമായിരുന്നു മുസ്ലിം ലീഗ് ഇന്നുവരെ തുടർന്നുപോന്നിരുന്നത്. ഇപ്പോൾ അതിൽ മാറ്റം കാണുന്നുണ്ട്. അത് സമസ്തയുടെ ഫത്വയുമായി യോജിച്ചു പോകുന്നതല്ല.
advertisement
പ്രാപ്തരായ ആണുങ്ങൾ ജനറൽ സീറ്റിൽ നിൽക്കാനാണ് സമസ്ത അനുവാദം കൊടുത്തത്.കേരളത്തിലെ മുസ്ലിം ഭൂരിപക്ഷം സമസ്തയുടെ ആളുകൾ ആണ്.ആയതുകൊണ്ട് തന്നെ മുസ്ലിം ലീഗ് സമസ്തക്കൊപ്പം നിൽക്കുന്നതാണ് നല്ലതെന്നും സമസ്തയുടെ നിലപാടിന് വിരുദ്ധമായ ഒരു ആദർശം സ്വീകരിക്കുന്നത് ഒരു മുസ്ലിം സംഘടനയ്ക്ക് ചേരുന്നതല്ല എന്നും ഉമർഫൈസി മുക്കം റിപ്പോർട്ടറിനോട് പറഞ്ഞു.
