TRENDING:

'മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതിൽ പരിഭവമില്ല; ക്ഷണം ലഭിച്ചവർ പോകട്ടെ': ഗവർണർ

Last Updated:

ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിക്കാത്തതിനെക്കുറിച്ച് മറ്റൊന്നും പറയാനില്ലെന്നും ഗവർണർ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണം ലഭിക്കാത്തതിൽ പരിഭവമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണം ലഭിച്ചവർ പോകട്ടെയെന്നും, വിരുന്ന് ആസ്വദിക്കട്ടെയെന്നും ഗവർണർ പറഞ്ഞു. ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ് മാറ്റത്തെ ഉൾക്കൊള്ളാനാകണം. മാറ്റത്തെ എതിർക്കുന്നത് വേദനാജനകമാണെന്നും ഗവർണർ കോഴിക്കോട് പറഞ്ഞു.
advertisement

ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിക്കാത്തതിനെക്കുറിച്ച് മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. മസ്ക്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി ക്രിസ്മസ് വിരുന്ന് ഒരുക്കിയത്.

അതേസമയം ബഫർ സോൺ പരാതി വന്നാൽ പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കർഷകരുടെ നിവേദനം കിട്ടിയിട്ടില്ല. സർവകലാശാല നിയമഭേദഗതി ബിൽ ഇതുവരെ കിട്ടിയിട്ടില്ല. നിയമവിധേയമാണെങ്കിൽ ഏത് ബില്ലും ഒപ്പിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read- മുഖ്യമന്ത്രിയുടെ ചൊവ്വാഴ്ചത്തെ ക്രിസ്മസ് വിരുന്നിൽ ഗവർണർക്ക് ക്ഷണമില്ല

ബില്ലിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. വിദ്യാഭ്യാസം കൺകറന്റ് വിഷയമാണ്. സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനം എടുക്കാനാവില്ല. യു ജി സി നിർദേശം പ്രധാനമെന്നും ഗവർണർ പറഞ്ഞു.

advertisement

News Summary- Governor Arif Mohammad Khan said that he was not surprised that he did not get an invitation to the Christmas party prepared by the CM Pinarayi Vijayan. The Governor said that those who have been invited should go and enjoy the feast.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതിൽ പരിഭവമില്ല; ക്ഷണം ലഭിച്ചവർ പോകട്ടെ': ഗവർണർ
Open in App
Home
Video
Impact Shorts
Web Stories