TRENDING:

CPM | 'ഒറ്റ ഒരുത്തൻ മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരില്ല; സുരക്ഷ CPM ഏറ്റെടുക്കാം': കോടിയേരി ബാലകൃഷ്ണൻ

Last Updated:

'പത്തു പോലീസുകാരുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്നതല്ല കേരളത്തിലെ സർക്കാർ'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ സി പി എം ഏറ്റെടുക്കാമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി സുരക്ഷ ഏറ്റെടുത്താൽ ഒറ്റ ഒരുത്തൻ മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരില്ലെന്നും കോടിയേരി പറഞ്ഞു. പത്തു പോലീസുകാരുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്നതല്ല കേരളത്തിലെ സർക്കാർ. വിമാനത്തിൽ പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം. ഈ സാഹചര്യത്തിലാണ് സുരക്ഷ വർദ്ധിപ്പിക്കേണ്ടി വന്നതെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് എൽ ഡി എഫ് ജനകീയ സംഗമത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
Kodiyeri_Balakrishnan
Kodiyeri_Balakrishnan
advertisement

എൽ ഡി എഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയത് പലർക്കും ഇഷ്ടപ്പെട്ടില്ലെന്ന് കോടിയേരി പറഞ്ഞു. മാധ്യമങ്ങൾ എൽ ഡി എഫിനെതിരെ നീങ്ങി. എന്നാൽ ജനങ്ങൾ ഒപ്പം നിന്നു. സ്വർണക്കടത്ത് കേസ് വന്നപ്പോൾ തന്നെ മുഖ്യമന്ത്രി കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടു. ഇതുവരെ എന്തുകൊണ്ട് സ്വർണം അയച്ചവരെ കണ്ടെത്തിയില്ലെന്നും കോടിയേരി ചോദിച്ചു.

ബി ജെ പി നേതാക്കളിലേക്ക് നീക്കുമെന്ന് കണ്ടപ്പോൾ അന്വേഷണം നിലച്ചുവെന്ന് കോടിയേരി പറഞ്ഞു. സ്വപ്ന സുരേഷ് മൊഴി മാറ്റി പറഞ്ഞു. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തുന്നു. സ്വപ്ന സുരേഷ് കേന്ദ്ര സർക്കാരിന്‍റെ കളിപ്പാവയാണെന്നും കോടിയേരി പറഞ്ഞു.

advertisement

ഈന്തപ്പഴം പരിശോധിച്ചിട്ടും സർവ ഖുറാനും പരിശോധിച്ചിട്ടും സ്വർണം കിട്ടിയില്ല. ഇപ്പോൾ പറയുന്നത് ബിരിയാണി ചെമ്പിൽ കടത്തിയെന്നാണ്. ആർ എസ് എസ് എൻജിഒയിലാണ് സ്വപ്നയ്ക്ക് ജോലി. യു ഡി എഫും ബി ജെ പിയും ആസൂത്രണം ചെയ്തതാണ് സ്വപ്നയുടെ വെളിപ്പെടുത്തലെന്നും കോടിയേരി പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടുകയാണ്. വാഹനം തട്ടിയാൽ കോലാഹലം സൃഷ്ടിക്കാനാണ്. മുഖ്യമന്ത്രിയെ കല്ലെറിയാമെന്നു കരുതിയാൽ അത് ഏറ്റുവാങ്ങി തിരികെ എറിയുന്ന ജനസമൂഹമുണ്ടെന്ന് മറക്കരുത്. മുഖ്യമന്ത്രിയെ കല്ലെറിയാമെന്നത് വ്യാമോഹം. തീക്കളി നിറുത്തിയില്ലെങ്കിൽ ജനങ്ങൾ പാഠം പഠിപ്പിക്കും. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാനുള്ള ശ്രമം ഇന്ത്യയിൽ എവിടെയെങ്കിലും നടന്നിട്ടുണ്ടോ. വിമാനത്തിൽ അധികം സുരക്ഷയുണ്ടാകില്ല. ഇ പി ജയരാജൻ സന്ദർഭോചിതമായി ഇടപെട്ടില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു. ഒരു കോൺഗ്രസ് നേതാവും അപലപിച്ചില്ല. കലാപമുണ്ടാക്കാനും അരാചകത്വമുണ്ടാക്കാനുമാണ് ശ്രമമെന്നും കോടിയേരി പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM | 'ഒറ്റ ഒരുത്തൻ മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരില്ല; സുരക്ഷ CPM ഏറ്റെടുക്കാം': കോടിയേരി ബാലകൃഷ്ണൻ
Open in App
Home
Video
Impact Shorts
Web Stories