TRENDING:

കൈവിലങ്ങിട്ടില്ല, ശ്രദ്ധിച്ചതുമില്ല; ചാടിപ്പോയ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ദൃശ്യങ്ങള്‍ പുറത്ത്

Last Updated:

കൈവിലങ്ങില്ലാതെയാണ് ബാലമുരുകന്‍ പുറത്തിറങ്ങുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വളരെ അശ്രദ്ധമായാണ് പൊലീസ് ബാലമുരുകനെ പുറത്തിറക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂരില്‍ തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആലത്തൂരില്‍ നിന്ന് ഭക്ഷണം കഴിച്ച ഹോട്ടലില്‍ നിന്നുള്ള സിസിടിവിയിലാണ് ബാലമുരുകന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കൈവിലങ്ങില്ലാതെയാണ് ബാലമുരുകന്‍ പുറത്തിറങ്ങുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വളരെ അശ്രദ്ധമായാണ് പോലീസ് ബാലമുരുകനെ പുറത്തിറക്കുന്നത്.
ബാലമുരുകൻ
ബാലമുരുകൻ
advertisement

കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ബാലമുരുകന്‍ ചാടിപ്പോകുന്നത്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ തമിഴ്‌നാട് പോലീസ് വളരെ അശ്രദ്ധമായാണ് പുറത്തിറക്കുന്നതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.

പോലീസ് ബാലമുരുകന് സുരക്ഷ ഒരുക്കാത്തത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വീഡിയോയില്‍‌ ബാലമുരുകൻ ധരിച്ചിരിക്കുന്നത് ഇളം നീലയും കറുപ്പും ചേർന്ന ചെക്ക് വസ്ത്രമാണ്. രക്ഷപ്പെടുമ്പോൾ കറുത്ത ഷർട്ടും വെള്ള മുണ്ടുമാണ് ബാലമുരുകൻ ധരിച്ചിരുന്നത് എന്നായിരുന്നു തമിഴ്നാട് പൊലീസ് കേരള പൊലീസിന് നൽകിയ വിവരം.

advertisement

തമിഴ്‌നാട് പോലീസ് ബാലമുരുകനെ സ്വകാര്യ വാഹനത്തിലാണ് വിയ്യൂരിലെത്തിച്ചതെന്നതും ഗുരുതര വീഴ്ചയാണ്. ജയില്‍ വളപ്പില്‍ ഒളിച്ചിരുന്ന ബാലമുരുകന്‍ രക്ഷപ്പെട്ടത് രണ്ടേമുക്കാലിനും മൂന്നരയ്ക്ക് ഇടയിലാണെന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ ജയില്‍ ജീവനക്കാരന്റെ സൈക്കിള്‍ മോഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്.

നാല് സംഘങ്ങളായി തിരിഞ്ഞാണ് തൃശൂര്‍ നഗരത്തിലും ജില്ലാ അതിര്‍ത്തികളിലും തിരച്ചില്‍ പുരോഗമിക്കുന്നത്. പോലീസിന് ബാലമുരുകനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

തെങ്കാശി സ്വദേശിയായ ബാലമുരുകന്‍ കൊലപാതകം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ്. ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച വിയൂര്‍ ജയിലില്‍ നിന്ന് തമിഴ്‌നാട് പോലീസ് ഇയാളെ കൊണ്ടുപോയത്. എസ്‌ഐ നാഗരാജനും രണ്ട് പൊലീസുകാരും ചേര്‍ന്ന് ഇയാളെ തിരികെ എത്തിക്കുമ്പോഴാണ് പ്രതി ചാടിപ്പോയത്. മറയൂരിലെ മോഷണക്കേസിലും ബാലമുരുകന്‍ പ്രതിയാണ്.

advertisement

Summary: CCTV footage of the infamous criminal Balamurugan, who escaped from the custody of Tamil Nadu Police in Thrissur, has been released.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Balamurugan's visuals were captured on the CCTV of the hotel in Alathur where he had stopped to eat. The footage clearly shows Balamurugan walking out without handcuffs. It is evident that the police were extremely negligent while bringing Balamurugan out.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൈവിലങ്ങിട്ടില്ല, ശ്രദ്ധിച്ചതുമില്ല; ചാടിപ്പോയ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ദൃശ്യങ്ങള്‍ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories