കഴിഞ്ഞദിവസം സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിട്ടാണെന്നും എങ്ങനെയാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് അറിയില്ലെന്നും ഫർസാന പറയുന്നു. എന്നാൽ, വാപ്പ പണ്ടുമുതലേ ഇങ്ങനെയാണെന്നും എല്ലാവരെയും സഹായിക്കുമെന്നും വേറെ പ്രശസ്തിക്കോ മറ്റെന്തിനെങ്കിലും വേണ്ടിയോ അല്ല ഇതെല്ലാം ചെയ്യുന്നതെന്നും ഫർസാന പറയുന്നു.
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വാപ്പയ്ക്ക് പറയാനുള്ളത് പറയാൻ മകൾ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. വാപ്പയ്ക്ക് എന്താണ് പറയാനുള്ളതെന്ന് ചോദിക്കുമ്പോൾ, 'എല്ലാവരും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക' എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് നൗഷാദ് പറയുന്നു. 'എല്ലാവരും കാരുണ്യപ്രവർത്തനം ചെയ്യുക, നമ്മൾ ഇവിടെ നിന്ന് പോകുമ്പോൾ ഒന്നും കൊണ്ടു പോവുകയില്ല, നമ്മുടെ കൈയിലുള്ളതു കൊണ്ട് എല്ലാവരെയും സഹായിക്കുക. ഇത്രയുമാണ് പറയാനുള്ളത്' - ചുരുങ്ങിയ വാക്കുകളിൽ നൗഷാദ് പറഞ്ഞുനിർത്തി. മറ്റുള്ളവരെ സഹായിച്ച് ദൈവത്തിന്‍റെ അനുഗ്രഹം മേടിച്ചെടുക്കുകയെന്നും നൗഷാദ് പറയുന്നു.
advertisement
എല്ലാവർക്കും ഈദ് മുബാറക് നേരാനും നൗഷാദ് മറന്നില്ല.
സോഷ്യൽ മീഡിയയിൽ താരമായപ്പോൾ തന്നെ നൗഷാദ് അന്തരിച്ചുപോയ മിമിക്രി താരം അബിയെ പോലെയാണെന്ന് ചിലർ പറഞ്ഞിരുന്നു. എന്നാൽ, ഇത് ആദ്യമായി കേൾക്കുന്നതല്ലെന്നും അബിയാണെന്ന് കരുതി നിരവധിയാളുകൾ വാപ്പയോട് വന്ന് സംസാരിച്ചിട്ടുണ്ടെന്നും മകൾ സാക്ഷ്യപ്പെടുത്തി.