വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായാണ് അവധി പ്രഖ്യാപനം.
meppadi
Last Updated :
Share this:
കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായാണ് അവധി പ്രഖ്യാപനം.
പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചു. അംഗന് വാടികള്‍ക്കും അവധി ബാധകമാണ്. അതേസമയം യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
വയനാട്ടില്‍ മഴയ്ക്ക് അല്‍പ്പം ശമനമുണ്ട്. പുത്തുമലയില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. ജില്ലയില്‍ 212 ക്യാമ്പുകളില്‍ 10040 കുടുംബങ്ങളില്‍ നിന്നായി 35156 ആളുകളാണ് കഴിയുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.