TRENDING:

'ദുഷ്പ്രചരണങ്ങളാൽ നായരും എന്‍എസ്എസും തളരില്ല'; ദേശാഭിമാനി ലേഖനത്തിനെതിരെ ജി.സുകുമാരന്‍ നായര്‍

Last Updated:

മന്നത്തിനെ അന്നും ഇന്നും വർഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്നും സുകുമാരന്‍ നായര്‍ സിപിഎമ്മിനെതിരെ ഒളിയമ്പെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നായര്‍ സര്‍വീസ് സൊസൈറ്റി  സ്ഥാപകന്‍ മന്നത്തു പത്മനാഭനെതിരെ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നത്ത് പത്മനാഭന്‍ വിമോചന സമരത്തിൽ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാനെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു. മന്നത്തിനെ അന്നും ഇന്നും വർഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്നും സുകുമാരന്‍ നായര്‍ സിപിഎമ്മിനെതിരെ ഒളിയമ്പെയ്തു.
advertisement

ദുഷ്പ്രചരണങ്ങളിൽ നായരും എൻ എസ് എസും തളരില്ലെന്നും ഏതറ്റം വരെ പോകാനും മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വോട്ട് ബാങ്കിന്‍റെ പേരിൽ സവർണ - അവർണ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.  മന്നത്ത് പത്മനാഭന്‍ ജീവിച്ചിരുന്നതിനാൽ നായർ സമുദായം രക്ഷപ്പെട്ടെന്നും മന്നം സമാധി യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ സുകുമാരന്‍ നായര്‍ പറഞ്ഞു.  'അറിവിൽ ഊന്നിയ പരിഷ്കർത്താവ്' എന്ന പേരിൽ ഡോ കെ എസ് രവികുമാറിന്‍റെ ലേഖനം ദേശഭിമാനി പ്രസിദ്ധീകരിച്ചതിനെതിരായാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രംഗത്തുവന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ദുഷ്പ്രചരണങ്ങളാൽ നായരും എന്‍എസ്എസും തളരില്ല'; ദേശാഭിമാനി ലേഖനത്തിനെതിരെ ജി.സുകുമാരന്‍ നായര്‍
Open in App
Home
Video
Impact Shorts
Web Stories