TRENDING:

ലഹരി വിരുദ്ധ പ്രചാരണവുമായി എൻഎസ്എസ്; കരയോഗങ്ങൾ കേന്ദ്രീകരിച്ച് അവബോധ യോഗങ്ങൾ നടത്തും

Last Updated:

ഏപ്രിൽ 12ന് ലഹരി വിരുദ്ധ ദിനം ആചരിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഹരി വിരുദ്ധ പ്രചാരണത്തിനൊരുങ്ങി എൻഎസ്എസ്.ഏപ്രിൽ 12ന് ലഹരിവിരുദ്ധ ദിനം ആചരിക്കുമെന്നും കരയോഗങ്ങൾ കേന്ദ്രീകരിച്ച് അവബോധ യോഗങ്ങൾ നടത്തുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ലഹരിയെ നേരിടാൻ സർക്കാരും ജനങ്ങളും രക്ഷകർത്താക്കളും ഒരേ മനസ്സോടുകൂടി മുന്നിട്ടിറങ്ങണമെന്നും ജി സുകുമാരൻ നായർ പ്രസ്താവനയിൽ അറിയിച്ചു.
News18
News18
advertisement

ഇന്ന് കൊച്ചുകുട്ടികൾക്കുപോലും ലഹരിവസ്‌തുക്കൾ ലഭിക്കുന്ന സാഹച ര്യത്തിലെത്തി നിൽക്കുകയാണ്. രാസലഹരിയുടെ ഉപയോഗം ഓരോ വീട്ടിലും സംഘർഷങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. ദിവസവും നാം കണ്ടുകൊണ്ടിരിക്കുന്ന ഈ ദുരവസ്ഥ വളരെ ഭയാനകവും വേദനാജനകവുമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലഹരിവിരുദ്ധപ്രവർത്തനം നടത്തുക എന്നത് നായർ സർവീസ് സൊസൈറ്റിയുടെ ആരംഭകാലം മുതലുള്ള നയമാണെന്നും ഈ വിഷയത്തെക്കുറിച്ച് വിശദീകരണം നടത്താൻ വിദഗ്ദ്ധരായ ആളുകളുടെ സഹായം ലഭ്യമാക്കിക്കൊണ്ട് ഏപ്രിൽ 12 ശനിയാഴ്‌ച ഉച്ചയ്ക്ക് 3 മണിക്ക് സംസ്ഥാനത്തെ എല്ലാ കരയോഗങ്ങളിലും താലൂക്ക് യൂണിയനുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രചാരണദിനമായി ആചരിക്കുമെന്നും ജി സുകുമാരൻ നായർ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലഹരി വിരുദ്ധ പ്രചാരണവുമായി എൻഎസ്എസ്; കരയോഗങ്ങൾ കേന്ദ്രീകരിച്ച് അവബോധ യോഗങ്ങൾ നടത്തും
Open in App
Home
Video
Impact Shorts
Web Stories