കേസുകള്‍ നിയമപരമായി തന്നെ നേരിടാമെന്നതാണ് എൻ എസ് എസ് നിലപാട്. ഇപ്പോഴത്തെ വിവാദത്തിൽ സ്പീക്കർ നിലപാട് തിരുത്തുകയാണ് വേണ്ടതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എൻഎസ്എസിനെതിരായ നിലപാടിൽ സർക്കാർ അയവ് വരുത്തുന്നുവെന്നാണ് പൊലീസ് നീക്കം വ്യക്തമാക്കുന്നത്.
ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുക എളുപ്പമല്ലാത്തതിനാല്‍ നിയമോപദേശം തേടിയതിനുശേഷമായിരിക്കും പൊലീസിന്റെ അടുത്ത നീക്കം. എൻ എസ് എസിന്റെ നാമജപ യാത്രയ്ക്ക് ഗൂഢലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് കോടതിയിൽ വ്യക്തമാക്കാനാകും പൊലീസ് ശ്രമിക്കുക.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 16, 2023 11:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്പീക്കർ തിരുത്താതെ പിന്നോട്ടില്ല'; നാമജപയാത്ര കേസ് പിൻവലിക്കുന്നതിൽ പ്രതികരണവുമായി എൻഎസ്എസ്