TRENDING:

കോൺഗ്രസ് 'മുക്ത്' ജില്ലകളുടെ എണ്ണം അഞ്ചായി: മൂന്നിലൊന്ന് എംഎൽഎമാരും എറണാകുളത്ത്

Last Updated:

Kerala By Election Result | കോന്നിയും വട്ടിയൂർക്കാവും നഷ്ടമായപ്പോൾ നിയമസഭയിൽ കോൺഗ്രസിന്‍റെ അകെ അംഗങ്ങളുടെ എണ്ണം 21 ആയി. ഇതിൽ മൂന്നിലൊന്നും എറണാകുളം ജില്ലയിൽ നിന്നാണ്...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
Kerala By Election Result | കോന്നിയിൽ പി. മോഹൻരാജ് പരാജയപ്പെട്ടതോടെ കേരളത്തിൽ കോൺഗ്രസിന് നിയമസഭാ പ്രതിനിധ്യമില്ലാത്ത ജില്ലകളുടെ എണ്ണം അഞ്ചായി. കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസർകോട്, ഇടുക്കി എന്നീ ജില്ലകളിൽ നിന്നും കോൺഗ്രസ് എം എൽ എമാരില്ല. ആകെയുള്ള എം എൽ എമാരുടെ എണ്ണത്തിലും കുറവ് സംഭവിച്ചു. കോന്നിയും വട്ടിയൂർക്കാവും നഷ്ടമായപ്പോൾ അകെ അംഗങ്ങളുടെ എണ്ണം 21 ആയി. ഇതിൽ മൂന്നിലൊന്നും എറണാകുളം ജില്ലയിൽ നിന്നാണ്. തിരുവനന്തപുരം ജില്ലയിൽ മൂന്ന് കോൺഗ്രസ് എംഎൽമാരാണുള്ളത്.
advertisement

സിപി എമ്മിന് കനത്ത പ്രഹരമേൽപ്പിച്ച് അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചതോടെ ആലപ്പുഴയിൽ നിന്നും കോൺഗ്രസിന് രണ്ടാമത്തെ എംഎൽഎ ആയി. കോൺഗ്രസ് പ്രതിനിധിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മാത്രം നിയമസഭയിലേക്ക് അയച്ച ജില്ലയായിരുന്നു ആലപ്പുഴ.

മറ്റു ജില്ലകളിൽ കണ്ണൂർ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലും രണ്ട് എം എൽ എമാർ വീതമാണ് കോൺഗ്രസിനുള്ളത്. വയനാട്, മലപ്പുറം, തൃശൂർ, എന്നിവിടങ്ങളിൽ ഓരോന്നു വീതവും.

തിരുവനന്തപുരത്തേക്കുള്ള യാത്ര: ഹരിപ്പാട് കഴിഞ്ഞാൽ അടുത്ത കോൺഗ്രസ് മണ്ഡലം തിരുവനന്തപുരം

advertisement

കൊല്ലം, പത്തനംതിട്ട എന്നീ രണ്ടു ജില്ലകളിൽ നിന്നും യുഡിഎഫ് പ്രതിനിധ്യവുമില്ലാതെ ആയി. കാസർകോട്, ഇടുക്കി എന്നീ രണ്ടു ജില്ലകളിലും കോൺഗ്രസ് എം എൽ എമാർ ഇല്ല എങ്കിലും യഥാക്രമം മുസ്ലീം ലീഗും കേരള കോൺഗ്രസും ആ കുറവ് പരിഹരിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോൺഗ്രസ് 'മുക്ത്' ജില്ലകളുടെ എണ്ണം അഞ്ചായി: മൂന്നിലൊന്ന് എംഎൽഎമാരും എറണാകുളത്ത്