TRENDING:

പൊലീസിന് നന്ദി അറിയിച്ച് കന്യാസ്ത്രീയുടെ കുടുംബം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതിൽ കന്യാസ്ത്രീയുടെ കുടുംബം പൊലീസിന് നന്ദി അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിൽ സന്തോഷമുണ്ടെന്ന് കന്യാസ്ത്രീയുടെ കുടുംബം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ നീതി പൂർവം പ്രവർത്തിച്ചു. അതിന്റെ ഫലമാണ് അറസ്റ്റ്. സഭ നീതി നിഷേധിച്ചതിനാലാണ് തങ്ങൾക്ക് തെരുവിൽ ഇറങ്ങേണ്ടി വന്നത്. ഇത് ഇപ്പോഴും വേദനിപ്പിക്കുന്നുവെന്ന് കന്യാസ്ത്രീയുടെ കുടുംബം പ്രതികരിച്ചു.
advertisement

ബിഷപ്പിന്‍റെ അറസ്റ്റിലേക്ക് നയിച്ച നിർണായക തെളിവുകൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ രാത്രിയാണ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കന്യാസ്ത്രീ പീഡന പരാതി നൽകി 86 ദിവസമായപ്പോഴായിരുന്നു അറസ്റ്റ്. അറസ്റ്റ് വൈകിയതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ സമരം തുടങ്ങിയിരുന്നു. ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റോടെ സമരം പിൻവലിക്കാനുള്ള തയ്യാറെടുപ്പിലാണ് കന്യാസ്ത്രീകൾ. ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസിന് നന്ദി അറിയിച്ച് കന്യാസ്ത്രീയുടെ കുടുംബം