മാധ്യമങ്ങൾക്ക് നന്ദി; ആവശ്യമെങ്കിൽ സമരവുമായി മുന്നോട്ടു പോകും
മാധ്യമങ്ങൾക്കും നന്ദി പറയുന്നു. സമരത്തിന് ഇറങ്ങിയതിനെ തുടർന്ന് അപവാദങ്ങൾ പൊങ്ങിവന്നതും സഭ തള്ളി പറഞ്ഞതും ഏറെ വേദനിപ്പിച്ചു. മുൻപോട്ടുള്ള ജീവിതത്തെക്കുറിച്ച് ആശങ്കയുണ്ട്. വൈകിയാണെങ്കിലും നീതി കിട്ടി. അന്വേഷണസംഘത്തോട് നന്ദിയുണ്ട്.
ബിഷപ്പിന് ആരോഗ്യമുണ്ട്; ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു
ബിഷപ്പിന്‍റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ബിഷപ്പിന് ചികിത്സ നൽകി നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്ന് ആയിരുന്നു കന്യാസ്ത്രീകളുടെ മറുപടി.
advertisement
ബിഷപ്പ് ഫ്രാങ്കോയോട് എതിർപ്പില്ലെന്നും അദ്ദേഹത്തിന്‍റെ ചെയ്തികളോടാണ് എതിർപ്പെന്നും സിസ്റ്റർ അനുപമ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സഭയിൽ ഒരു നവീകരണം ഉണ്ടാകണം. സമരം നടത്തിയതിന്‍റെ പശ്ചാത്തലത്തിൽ എന്തുവന്നാലും നേരിടും. കേസ് ശക്തമായി മുന്നോട്ട് പോകണം. കള്ളക്കേസ് അല്ലായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണെന്നും സിസ്റ്റർ കഴിഞ്ഞദിവസം പറഞ്ഞു.