advertisement

മാധ്യമങ്ങൾക്ക് നന്ദി; ആവശ്യമെങ്കിൽ സമരവുമായി മുന്നോട്ടു പോകും

Last Updated:
കുറവിലങ്ങാട്: സമരകാലത്ത് മുഴുവൻ സമയവും ഒപ്പം നിന്ന മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. ബിഷപ്പിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നതു വരെയും സമരം തുടരുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ താൽക്കാലികമായി സമരം അവസാനിപ്പിക്കുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സിസ്റ്റർ അനുപമ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ തുടങ്ങിയ സമരം എസ് ഒ എസ് സമരസംഘടനയും പിന്നെ ജനങ്ങളും ഏറ്റെടുത്തു. മാധ്യമപ്രവർത്തകർക്കും നന്ദി പറയുന്നു. ബിഷപ്പിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയാൽ കൂടുതൽ തെളിവുകൾ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ലഭിക്കും. രാഷ്ട്രീയക്കാർ ഈ സമരത്തിൽ ഇടപെടാത്തതിൽ പരാതിയും പരിഭവവുമില്ല. നിയമത്തിന്‍റെ വഴിയേ മുന്നേറുമെന്നും കന്യാസ്ത്രീകൾ പറഞ്ഞു.
advertisement
ബിഷപ്പ് ഫ്രാങ്കോയോട് എതിർപ്പില്ലെന്നും അദ്ദേഹത്തിന്‍റെ ചെയ്തികളോടാണ് എതിർപ്പെന്നും സിസ്റ്റർ അനുപമ പറഞ്ഞു. സഭയിൽ ഒരു നവീകരണം ഉണ്ടാകണം. സമരം നടത്തിയതിന്‍റെ പശ്ചാത്തലത്തിൽ എന്തുവന്നാലും നേരിടും. കേസ് ശക്തമായി മുന്നോട്ട് പോകണം. കള്ളക്കേസ് അല്ലായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണെന്നും സിസ്റ്റർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാധ്യമങ്ങൾക്ക് നന്ദി; ആവശ്യമെങ്കിൽ സമരവുമായി മുന്നോട്ടു പോകും
Next Article
advertisement
ഇൻഷുറൻസ് തട്ടിപ്പിന്റെ കൊടുമുടി! പർവതാരോഹകരെ രോഗികളാക്കി നേപ്പാളിൽ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ്
ഇൻഷുറൻസ് തട്ടിപ്പിന്റെ കൊടുമുടി! പർവതാരോഹകരെ രോഗികളാക്കി നേപ്പാളിൽ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് 
  • നേപ്പാളിലെ ഹിമാലയൻ ട്രെക്കിംഗ് പാതകളിൽ വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ട് വൻ ഇൻഷുറൻസ് തട്ടിപ്പ് വെളിപ്പെട്ടു

  • ട്രെക്കിംഗ് ഗൈഡുകൾ, ആശുപത്രികൾ, ഹെലികോപ്റ്റർ ഓപ്പറേറ്റർമാർ ചേർന്ന് സഞ്ചാരികളെ ചതിച്ച് കോടികൾ തട്ടിയെടുത്തു

  • 19.69 ദശലക്ഷം ഡോളർ തട്ടിയെടുത്തതും 32 പേർക്ക് കുറ്റം ചുമത്തിയതും സുരക്ഷാ ആശങ്ക ഉയർത്തുന്നു

View All
advertisement