TRENDING:

Obituary | എഴുത്തുകാരൻ സുധാകർ മംഗളോദയം അന്തരിച്ചു

Last Updated:

ആഴ്ച പതിപ്പുകളിലൂടെ സാധാരണക്കാരുടെ മനസ്സ് കീഴടക്കിയ സുധാകർ മംഗളോദയം ധാരാളം ആരാധകരെ സമ്പാദിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: സാധാരണക്കാരുടെ മനസറിഞ്ഞ നോവലിസ്റ്റ് സുധാകർ മംഗളോദയം(സുധാകർ പി നായർ- 72) അന്തരിച്ചു. വൈക്കത്തിനടുത്തുള്ള വെല്ലൂർ സ്വദേശിയാണ് സുധാകർ മംഗളോദയം. വൈകിട്ട് ആറ് മണിയോടെ ആണ് മരണം സംഭവിച്ചത്. സുധാകര്‍ മംഗളോദയത്തിന് 72 വയസ്സായിരുന്നു. സംസ്‌ക്കാരം നാളെ രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. മുട്ടത്തുവർക്കിയുടെ നോവലെഴുത്തു ശൈലി പിന്തുടർന്ന് സാധാരണക്കാരായ മലയാളി വായനക്കാർക്കിടയിൽ ഏറെ പ്രിയങ്കരനായ ആളാണ് സുധാകർ.
advertisement

ആഴ്ച പതിപ്പുകളിലൂടെ സാധാരണക്കാരുടെ മനസ്സ് കീഴടക്കിയ സുധാകർ മംഗളോദയം ധാരാളം ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. മനോരമ, മംഗളം തുടങ്ങിയ ആഴ്ച പതിപ്പുകളിലാണ് അദ്ദേഹത്തിന്‍റെ നോവലുകൾ കൂടുതലും പ്രസിദ്ധീകരിച്ചത്. നോവലുകൾ പിന്നീട് പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു.

യഥാർഥ പേരായ സുധകർ പി. നായർ എന്ന നിലയിൽ പി. പദ്മരാജന്റെ കരിയലകാറ്റുപോലെ എന്ന സിനിമയുടെ കഥ എഴുതി. 1985 ൽ വസന്തസേന എന്ന ചിത്രത്തിനും അദ്ദേഹം കഥ എഴുതി. പദസ്വരം, നന്ദിനി ഓപ്പോൾ, ഒറ്റക്കൊലുസ്, ചിറ്റ, ഈറൻ നിലവ്, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിർമല, ചാരുലത തുടങ്ങി നിരവധി കൃതികൾ അദ്ദേഹം രചിച്ചു. നന്ദിനി ഓപ്പോൾ പിന്നീട് സിനിമയായി. ഈ ചിത്രത്തിന്‍റെ സംഭാഷണവും രചിച്ചു. ഞാൻ ഏകനാണ് എന്ന ചിത്രത്തിന് തിരക്കഥയെഴുതി.

advertisement

മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത നോവലിസ്റ്റ് സുധാകർ മംഗളോദയത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ജനപ്രിയ നോവലുകളുടെ പ്രശസ്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. ഒരു വലിയ വിഭാഗം ആളുകളെ സാഹിത്യ ആസ്വാദന നിലവാരത്തിലേക്ക് ഉയർത്താൻ അദ്ദേഹത്തിന്റെ രചനകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

TRENDING:ആശങ്കയൊഴിയുന്നില്ല, ഇന്ന് 791 പേർക്ക് കോവിഡ്; സമ്പർക്കം 532 [NEWS]സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

advertisement

[NEWS]നിത്യ മേനോന്റെ ലിപ്-ലോക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

[PHOTO]

സുധാകർ മംഗളോദയത്തിന്‍റെ പ്രശസ്ത കൃതികൾ

പാദസ്വരം, നന്ദിനി ഓപ്പോൾ, അവൾ, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറൻ നിലാവ്, മയൂരനൃത്തം, കളിയൂഞ്ഞാൽ, വസന്തസേന, ഹംസതടാകം, വേനൽവീട്, കൃഷ്ണതുളസി, തലാഖ്, സൗന്ദര്യപൂജ, ശ്രീരാമചക്രം, ശ്യാമ, ഗാഥ, കുങ്കുമപ്പൊട്ട്, തവ വിരഹേ, നീല നിലാവ്, പത്നി, താരാട്ട്, കമല, ചുറ്റുവിളക്ക്, താലി, പൂമഞ്ചം, നിറമാല, ഗൃഹപ്രവേശം, നീലക്കടമ്പ, തുലാഭാരം, കുടുംബം, സുമംഗലി, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചുവപ്പുകൂടാരങ്ങൾ, കാവടിച്ചിന്ത്, പച്ചക്കുതിര, ഒരു ശിശിരരാവിൽ, താമര, പ്രണാമം, പദവിന്യാസം, സ്വന്തം രാധ, പാഞ്ചാലി, മുടിയേറ്റ്, ആൾത്താര, ഓട്ടുവള, തില്ലാന, ചാരുലത.

advertisement

നഷ്ടപ്പെട്ടത് ജനപ്രിയ നോവലിസ്റ്റിനെ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൻ്റെ ജനപ്രിയ നോവലിസ്റ്റായിരുന്നു സുധാകർമംഗളോദയമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ അനുശോചിച്ചു. മലയാളത്തിലെ വിവിധ വാരികകളിലെഴുതിയ നോവലുകളിലൂടെ മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരനായിമാറിയ എഴുത്തുകാരനാണ് അദ്ദേഹം. സുധാകർ മംഗളോദയത്തിന്റെ നോവലുകൾ ഒരുതലമുറയെ വായനയിലേയ്ക്കടുപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു.

വാരികകളിൽ മാത്രമല്ല പുസ്തകമായും അദ്ദേഹത്തിൻ്റെ നോവലുകൾ പുറത്തിറങ്ങി. നിരവധി നോവലുകൾ മലയാളികളുടെ ഹൃദയം കവർന്ന സിനിമകളും സീരിയലുകളുമായിട്ടുണ്ടെന്നത് അദ്ദേഹത്തിൻ്റെ ജനപ്രിയതയുടെ തെളിവാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Obituary | എഴുത്തുകാരൻ സുധാകർ മംഗളോദയം അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories