പുനലൂര്‍ താലൂക്ക് സപ്ലെ ഓഫീസില്‍ വ്യാഴാഴ്ചയാണ് സംഭവം. ഓഫീസിലെ ജീവനക്കാരിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പുനലൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള അഞ്ചലിലേക്കാണ് ജീവനക്കാര്‍ ഒരുമിച്ച് പോയത്. നാല് മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ഇവർ തിരികെയെത്തിയത്. ഇതോടെ ഓഫീസില്‍ റേഷൻ കാർഡ് അടക്കമുള്ള വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ സ്ത്രീകളടക്കമുള്ളവർ വലഞ്ഞു.
advertisement
വിവാഹത്തില്‍ പങ്കെടുത്ത് ഉച്ചയോടെ തിരിച്ചെത്തിയ ജീവനക്കാര്‍ രജിസ്ട്രറില്‍ ഒപ്പിടാന്‍ എത്തിയെങ്കിലും അതിനനുവദിക്കാതെ സപ്ലൈ ഓഫീസര്‍ അവധി നല്‍കുകയായിരുന്നു. ഓഫീസര്‍ ഉള്‍പ്പെടെ 16 ജീവനക്കാരുള്ള ഓഫീസിലെ 12 പേരും വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു.
രണ്ട് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും സ്വീപ്പറും മാത്രമേ ഓഫീസില്‍ ഉണ്ടായിരുന്നുള്ളു. ഇതോടെയാണ് വിവിവിധ ആവശ്യങ്ങള്‍ക്കെത്തിവര്‍ക്ക് കാത്തിരിക്കേണ്ടി വന്നത്.