TRENDING:

ആദിവാസി ഊരിൽ മമ്മൂട്ടിയുടെ കരുതൽ; ഓണക്കോടി വിതരണം ചെയ്ത് കെയർ ആൻഡ് ഷെയർ

Last Updated:

പൂർവികം എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ആദിവാസി ഊരുകളിൽ ഓണക്കോടി വിതരണം ചെയ്തിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട്: വയനാട്ടിലെ ആദിവാസി ഊരുകളിൽ ഓണക്കോടി വിതരണം ചെയ്ത് മമ്മൂട്ടി. മമ്മൂട്ടിയുടെ കെയർ ആന്‍ഡ് ഷെയർ എന്ന ജീവകാരുണ്യ സംഘടനയാണ് ഓണക്കോടി വിതരണം നടത്തിയത്. ചെതലത്ത് റേഞ്ചിലുള്ള പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കാരക്കണ്ടി കോളനിയിലാണ് ഓണക്കോടികൾ എത്തിയത്.
advertisement

കോളനിയിലെ 15ഓളം കുടുംബങ്ങളിൽപ്പെട്ട 77 പേർക്കാണ് ഓണക്കോടികൾ നൽകിയത്. ഓണക്കോടി വിതരണത്തിനന്റെ വിതരണ ഉദ്ഘാടനം കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ കുര്യൻ മരോട്ടിപ്പുഴ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന പി കരീം എന്നിവർ ചേർന്ന് നിർവഹിച്ചു.

'പൂർവികം' എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ആദിവാസി ഊരുകളിൽ ഓണക്കോടി വിതരണം ചെയ്തിരിക്കുന്നത്. ഇവരുടെ കൃഷി, വിദ്യാഭ്യാസം എന്നിവയ്ക്കും ജീവകാരുണ്യ സംഘടന വഴി സഹായം എത്തിക്കാറുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആദിവാസി ഊരിൽ മമ്മൂട്ടിയുടെ കരുതൽ; ഓണക്കോടി വിതരണം ചെയ്ത് കെയർ ആൻഡ് ഷെയർ
Open in App
Home
Video
Impact Shorts
Web Stories