പാറക്കെട്ടിൽ തലയിടിച്ച് വീണ ഈറോഡ് സ്വദേശി കിഷോർ (27) പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റൊരാളെ തമിഴ്നാട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒഴുക്കിൽ പെട്ട് പാറയിടുക്കിൽ കുടുങ്ങിക്കിടന്ന അഞ്ചു പേരെ പൊലീസ് രക്ഷപ്പെടുത്തി. 14 പേരാണ് ഒഴുക്കിൽ പെട്ടത് എല്ലാവരെയും രക്ഷപ്പെടുത്തി.
അച്ചൻകോവിൽ വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് മഴവെള്ളപ്പാച്ചിൽ ഉണ്ടായത്. നൂറിലധികം വിനോദസഞ്ചാരികൾ സ്ഥലത്തുണ്ടായിരുന്നു. കഴിഞ്ഞദിവസം ചെങ്കോട്ട കുറ്റാലം വെള്ളച്ചാട്ടത്തിലും മഴവെള്ളപ്പാച്ചിലിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായിരുന്നു.
advertisement
വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കുംഭാവുരട്ടി സന്ദർശനത്തിന് എത്തിയവരാണ് ഒഴുക്കിൽപ്പെട്ടത്. അപകട സമയത്ത് അച്ചൻകോവിൽ കുംഭാവുരുട്ടി പ്രദേശങ്ങളിൽ മഴയില്ലാത്തതിനാൽ മറ്റ് നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല.
അച്ചൻകോവിൽ കുംഭാവുരുട്ടിയിൽ ഉരുൾപൊട്ടൽ
അച്ചൻകോവിൽ കുംഭാവുരുട്ടിയിൽ ഉരുൾപൊട്ടൽ. മണിക്കൂറുകൾക്ക് മുമ്പാണ് ഉരുൾപൊട്ടലുണ്ടായത്. ഒഴുക്കിൽപ്പെട്ട 12 പേരെ രക്ഷപ്പെടുത്തി. കുംഭാവുരട്ടി സന്ദർശനത്തിന് എത്തിയവരാണ് ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
നിരവധി പേർ ഒഴുക്കിൽപ്പെട്ടതായാണ് സൂചന. ഒഴുക്കിൽപെട്ട് ആറ്റിലൂടെ ഒഴുകി വന്ന ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
വൈകിട്ട് നാല് മണിയോടെയാണ് ഉരുൾപൊട്ടിയതെന്നാണ് റിപ്പോർട്ടുകൾ. കുംഭാവുരട്ടി സന്ദർശനത്തിന് എത്തിയവരാണ് ഒഴുക്കിൽപ്പെട്ടത്. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.