Also Read- Life Mission| ലൈഫ് മിഷൻ സിഇഒ യു വി ജോസിനെ എൻഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും
ഒരു ലോറി മറ്റൊരു ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. നാലുലോറികളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടുലോറികള്‍ വഴിയരികിലേക്ക് മറിഞ്ഞു. ഒരു ലോറി റോഡിന് കുറുകേയും മറ്റൊരുലോറി പുതിയ തുരങ്കത്തിലേക്കുള്ള റോഡ് നിര്‍മിച്ചതിന്റെ മുപ്പതടി താഴേക്കും മറിഞ്ഞു. പാലക്കാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ടു ലോറികളാണ് അപകടത്തില്‍ പെട്ടത്.
advertisement
Also Read- കോതമംഗലം ഹണിട്രാപ്പ് കേസ്: സ്ഥാപന ഉടമയെ ലോഡ്ജിൽ വിളിച്ചുവരുത്തി പണം തട്ടിയ രണ്ടുപേർ കൂടി പിടിയിൽ
അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. 2 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുതിരാനില്‍ കഴിഞ്ഞദിവസം ഉണ്ടായ അപകടത്തില്‍ തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു. അടിപ്പാത നിര്‍മിക്കാനെടുത്ത കുഴിയില്‍ വീണ് ലോറിമറിഞ്ഞാണ് ഡ്രൈവര്‍ മരിച്ചത്.