അമിത വേഗതയിൽ പോയ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു.
ഒരാൾ കൊട്ടാരക്കരയിലെ ഒരു സഹകരണ ആശുപത്രിയിലേയും മറ്റൊരാൾ കിംസ് ആശുപത്രിയിലേയും ഡോക്ടർമാരാണ്. കാറിലുണ്ടായിരുന്ന യുവ ഡോക്ടർമാർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുമ്പ പൊലീസ് കേസെടുത്തു.
ഡോ. വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. ഫുഡ് ഡെലിവറിക്കായി പോകുമ്പോഴായിരുന്നു അപകടം. ഡോ. അതുൽ മെഡിക്കല്‍ കോളേജിൽ പിജി ചെയ്യുന്നു. ഡോ. അതുലിൻ്റെ അമ്മയുടെ പേരിലാണ് വാഹനം. ഡോ. വിഷ്ണുവിനെ റിമാൻഡ് ചെയ്യും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
February 24, 2025 4:14 PM IST