TRENDING:

എം.ജി. സർവകലാശാല അക്രമം: എസ്എഫ്ഐ ക്രിമിനൽ സംഘമെന്ന് പ്രതിപക്ഷ നേതാവ്

Last Updated:

പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നെന്നും വി.ഡി. സതീശൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: എം.ജി. യൂണിവേഴ്സിറ്റിയിൽ (MG University) എ.ഐ.എസ്.എഫ്.  (AISF) വനിതാ നേതാവിനെതിരെ അടക്കം ഉണ്ടായ അക്രമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം സബ്മിഷനിലൂടെയാണ് സഭയിൽ ഉന്നയിച്ചത്. അക്രമം ഉണ്ടാക്കിയത് എസ്എഫ്ഐയിലെ (SFI) ക്രിമിനൽ സംഘമാണ്. കേസിലെ പ്രതികൾ സംഘർഷം ഉണ്ടാക്കാത്ത ക്യാമ്പസുകൾ കൊച്ചി നഗരത്തിലില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
എം.ജി. സർവകലാശാല
എം.ജി. സർവകലാശാല
advertisement

വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ സംരക്ഷിക്കാൻ ശ്രമം നടത്തുന്നു. പ്രതിപട്ടികയിൽ പേഴ്സണൽ സ്റ്റാഫിന്റെ പേരില്ല. ദളിത് പെൺകുട്ടിക്ക് അപമാനം ഉണ്ടായ കേസ് ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് സഭയിൽ ആരോപിച്ചു. കൗണ്ടർ കേസായി എടുത്ത കള്ള കേസ് പിൻവലിക്കണം. ഈ അതിക്രമത്തെ ന്യായീകരിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അക്രമവുമായി ബന്ധപ്പെട്ട് നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. തൻ്റെ വകുപ്പിലെയാരും  കേസിൽ പ്രതികളല്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി സഭയിൽ പറഞ്ഞു. മന്ത്രിയുടെ മറുപടിയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി.

advertisement

സബ്മിഷനല്ല മന്ത്രി മറുപടി പറഞ്ഞത്. മന്ത്രിമാർ തോന്നുന്നത് പോലെ പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിനിടെ മന്ത്രി എന്ത് മറുപടി പറയണമെന്നത് മന്ത്രിയുടെ തീരുമാനമാണെന്ന് സ്പീക്കറും ഇടപെട്ട് പറഞ്ഞു. ഇതോടെ മന്ത്രിയുടെ നിലാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രണ്ടാമതും വാക്ക് ഔട്ട് നടത്തി.

എം.ജി. സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെയായിരുന്നു അക്രമം നടന്നത്. എസ്എഫ്ഐയുടെ അതിക്രമത്തിൽ എഎസ്എഫ്ഐ വനിതാ നേതാവടക്കം ഇരയായിരുന്നു.

advertisement

തന്തയില്ലാത്ത കൊച്ചുങ്ങളെ ഉണ്ടാക്കുമെന്നു എസ്എഫ്ഐ നേതാക്കൾ കേട്ടാൽ അറയ്ക്കുന്ന തെറി വിളിയോടെ തനിക്ക് നേരെ ഭീഷണി മുഴക്കിയതായി പരാതിപ്പെട്ട പെൺകുട്ടി പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിലും വ്യക്തമാക്കി. ക്യാമ്പസുകൾ ജനാധിപത്യവൽക്കരിക്കണം എന്നാണ് എസ്എഫ്ഐ പറയുന്നത്. ആർഎസ്എസിനെതിരെ സമാനമായ കുറ്റങ്ങൾ ആരോപിക്കാറുണ്ട്. അതേ എസ്എഫ്ഐ തന്നെ തനിക്കെതിരെ ഇത്തരത്തിൽ വലിയ ആക്രമണം നടത്തിയത് അംഗീകരിക്കാനാവില്ല എന്ന് പെൺകുട്ടി പരാമർശിച്ചിരുന്നു.

എം ജി സർവകലാശാല ക്യാംപസിൽ ഇന്നുണ്ടായ സംഘർഷങ്ങളിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

advertisement

പൊതു വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അരുൺ ഉൾപ്പെടെയുള്ളവരാണ് അക്രമം നടത്തിയതെന്നായിരുന്നു പരാതി. എഐഎസ്എഫ് നേതാക്കളുടെ ആദ്യ മൊഴിക്ക്‌ ശേഷം പോലീസ് അരുണിന്റെ മൊഴി  രേഖപ്പെടുത്തിയിരുന്നില്ല. ഇത് വിവാദമായിരുന്നു. തുടർന്ന് ഇന്നലെ വീണ്ടും മൊഴി എടുക്കുകയായിരുന്നു.

Summary: The Opposition comes down heavily on the SFI- AISF scuffle occurred in the MG University campus. Leader of opposition VD Satheesan alleged attempt to sabotage the entire issue

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എം.ജി. സർവകലാശാല അക്രമം: എസ്എഫ്ഐ ക്രിമിനൽ സംഘമെന്ന് പ്രതിപക്ഷ നേതാവ്
Open in App
Home
Video
Impact Shorts
Web Stories