വനിതാ നേതാക്കളെ പൊലീസ് അപമാനിച്ചു. ഈ ഭരണത്തിന്‍റെ അവസാനമാവാറായി. പൊലീസിനെ അടിമക്കൂട്ടമാക്കി. രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന പൊലീസ് ചെവിയിൽ നുള്ളിക്കോ എന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. ടി വി രാജേഷിന്റെ മുറിയിൽ പൊലീസ് പരിശോധന നടത്തിയില്ല. ഡിവൈഎഫ്ഐ-ബിജെപി ഗുണ്ടാ സംഘത്തിന് കാവൽ നിന്ന ആളാണ് എ എ റഹീം. റെയ്ഡ് സംബന്ധിച്ച് കൈരളിക്ക് വിവരങ്ങൾ കിട്ടിയത് എവിടെ നിന്നെന്ന് പറയണം. പൊലീസ് കൈരളിയിൽ അറിയിച്ചാണോ റെയ്ഡിന് പോകുന്നത്.
advertisement
കൊടകര കുഴൽപ്പണ കേസിലെ ജാള്യത മറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിരക്കഥ ബിജെപി-സിപിഎം അറിവോട് കൂടിയാണ്. അരങ്ങിലെത്തും മുമ്പ് നാടകം ദയനീയമായി പൊളിഞ്ഞെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 06, 2024 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് ഹോട്ടൽ റെയ്ഡിന് പിന്നിൽ മന്ത്രി എം.ബി. രാജേഷും അളിയനും ബിജെപി നേതാക്കളും'; വി.ഡി. സതീശൻ