കറുത്ത ഷർട്ടും കറുത്ത മാസ്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ സഭയിൽ എത്തിയത്. സഭ നിർത്തിവെച്ചതിന് ശേഷവും ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ നിന്ന് മുദ്രവാക്യം മുഴക്കി.
പ്രതിപക്ഷ പ്രതിഷേധം സഭാ ടിവിയിൽ കാണിക്കാത്തതും പ്രതിഷേധത്തിന് കാരണമായി. മാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരുടെ തെറ്റിദ്ധാരണയെന്നാണ് വിശദീകരണമായി പറയുന്നത്.
അഞ്ച് മിനുട്ട് മാത്രമാണ് സഭ നടന്നത്. സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്കിറങ്ങി. തുടർന്ന് സഭ പിരിയുകയായിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കർ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നെങ്കിലും പരിഗണിച്ചില്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2022 10:40 AM IST
