TRENDING:

കെടി ജലീലിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ സംഘടനകള്‍. മലപ്പുറത്ത് ജലീലിന്റെ പൊതുപരിപാടികള്‍ക്കിടെയാണ് പ്രതിഷേധം. അതേ സമയം ജലീലിന്റെ ബന്ധുവായ അദീപ് ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്നും മാറിയേക്കുമെന്നും സൂചനയുണ്ട്.
advertisement

മലപ്പുറം ജില്ലയിലെ പൊതുപരിപാടികള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് മന്ത്രിക്കെതിരെ ഉയര്‍ന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ടനകത്തും മിനി പമ്പയിലുമാണ് പ്രതിഷേധമുയര്‍ന്നത്. അതേ സമയം ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ പദവിയില്‍ നിന്ന് അദീപ് പിന്മാറിയേക്കുമെന്ന സൂചന മന്ത്രി കെ ടി ജലീല്‍ തന്നെ നല്‍കുന്നുണ്ട്. അദീപ് ഡെപ്യൂട്ടേഷന്‍ പൂര്‍ത്തീകരിക്കുമോ എന്ന ചോദ്യത്തിന്, തുടരണമോ വേണ്ടയോ എന്ന് അദീപാണ് തീരുമാനിക്കുക എന്നായിരുന്നു മന്ത്രിയുടെ മറുപടി.

ലാപ്‌ടോപ്പ് ഹാജരാക്കിയില്ല; കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബിഷപ്പ്; തെളിവ് നശിപ്പിച്ചതിന് കേസെടുക്കാന്‍ പൊലീസ് നീക്കം

advertisement

അദീപ് രാജിവെച്ചത് കൊണ്ടു മാത്രം പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ സംഘടനകള്‍ ബന്ധു നിയമനത്തിന് കൂട്ടുനിന്ന മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാണ് ഉയരുന്ന ആവശ്യം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെടി ജലീലിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം