advertisement

ലാപ്‌ടോപ്പ് ഹാജരാക്കിയില്ല; കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബിഷപ്പ്; തെളിവ് നശിപ്പിച്ചതിന് കേസെടുക്കാന്‍ പൊലീസ് നീക്കം

Last Updated:
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രധാന തെളിവുകളിലൊന്നായ ലാപ്‌ടോപ്പ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് നവംബര്‍ അഞ്ചിനുള്ളില്‍ ലാപ്‌ടോപ്പ് ഹാജരാക്കണമെന്ന് ബിഷപ്പ് ഫ്രാങ്കോക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ലാപ്പടോപ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചത്.
ഇതോടെയാണ് തെളിവ് നശിപ്പിച്ചതിന് ഫ്രാങ്കോയ്ക്ക് എതിരെ കേസ് എടുക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. ഡല്‍ഹിയിലെ ബന്ധുവിന്റെ പരാതിയില്‍ കന്യാസ്ത്രീയെക്കെതിരെ നടപടിയെടുത്തതിനാലാണ് ബലാത്സംഗകുറ്റം ആരോപിക്കുന്നതെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. എന്നാല്‍, ഈ വാദം തെറ്റാണെന്ന കണ്ടെത്തലിലാണ് പൊലീസ്. കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയതിന് ശേഷമാണ് കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നടപടി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
കന്യാസ്ത്രീക്കെതിരെയുള്ള അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്ത ലാപ്‌ടോപ്പാണ് അന്വേഷണ സംഘം ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പും മറ്റും ഫ്രാങ്കോ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ലാപ്‌ടോപ്പ് കണ്ടെത്തിയാല്‍ ഉത്തരവിട്ടതിന്റെ തീയതിയും സമയവും കൃത്യമായി കണ്ടെത്താന്‍ കഴിയും. ലാപ്‌ടോപ്പ് ഹാജരാക്കിയാല്‍ ബിഷപ്പ് ഫ്രാങ്കോയുടെ അവകാശവാദം പൊളിയും എന്നതുകൊണ്ടാണ് ലാപ്‌ടോപ്പ് ഹാജരാക്കാത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
advertisement
എന്നാല്‍, ലാപ്ടോപ്പ് കാണാനില്ലെന്നും കണ്ടെത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നുമാണ് ഫ്രാങ്കോ ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന നിലപാടിലാണ് ഫ്രാങ്കോ. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ലാപ്ടോപ്പ് സമര്‍പ്പിച്ചില്ലെങ്കില്‍ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റംകൂടി ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഒരുമസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലാപ്‌ടോപ്പ് ഹാജരാക്കിയില്ല; കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബിഷപ്പ്; തെളിവ് നശിപ്പിച്ചതിന് കേസെടുക്കാന്‍ പൊലീസ് നീക്കം
Next Article
advertisement
ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം; ഭരണത്തിലെത്തിയാൽ രണ്ടു വർഷത്തിൽ എയിംസ് പണി തുടങ്ങും; അമിത് ഷാ
ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം; ഭരണത്തിലെത്തിയാൽ രണ്ടു വർഷത്തിൽ എയിംസ് പണി തുടങ്ങും; അമിത്
  • എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് ക്രിസ്തുവിന്റെ അനുയായികൾക്ക് അമിത് ഷാ ആഹ്വാനം ചെയ്തു

  • കേരളത്തിൽ എൻഡിഎ ഭരണത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസ് പണി തുടങ്ങുമെന്ന് പ്രഖ്യാപിച്ചു

  • എൽഡിഎഫും യുഡിഎഫും അഴിമതിയിലാണ് Kerala ഭരിച്ചത്, BJP വരണം എന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു

View All
advertisement