5-ാം തീയതി വൈകീട്ട് ഏഴുമണിക്ക് മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസാണ് വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നില്‍ ഇടിച്ച് അപകടമുണ്ടായത്.
3 മാസത്തിനിടെ 19 തവണ ജോമോൻ വേഗ പരിധി ലംഘിച്ചു; ബസ് ഉടമയും അറസ്റ്റില്‍
സംഭവത്തിൽ ഡ്രൈവർ ജോമോനെതിരെ നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബസ് ഉടമ അരുണിനെയും അറസ്റ്റ് ചെയ്തതു. അപകടത്തിന് കാരണക്കാരനായ ഡ്രൈവർ ജോമോൻ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ 19 തവണ വേഗപരിധി ലംഘിച്ച് വാഹനം ഓടിച്ചു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതേത്തുടർന്ന് ജോമോനെതിരെ നരഹത്യക്കുറ്റം ചുമത്തിയതിനൊപ്പം ബസുടമ അരുണിനെ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിന് തൊട്ടു മുൻപുള്ള ദൃശ്യങ്ങളിലും വിവരങ്ങളിലും ഡ്രൈവറുടെ കടുത്ത അനാസ്ഥ വ്യക്തമായിരുന്നു.
advertisement
ഇതിനിടെ ഡ്രൈവർ ജോമോനെ അപകടം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മുൻപിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് വേഗം കുറച്ചത് കൊണ്ടാണ് ബസ് വെട്ടിക്കേണ്ടി വന്നതെന്ന് ജോമോൻ പൊലീസിനോട് വിശദീകരിച്ചു. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നറിയാൻ രക്തസാപിൾ കാക്കനാട്ടെ ലാബിലേക്കയച്ചിട്ടുണ്ട്.
