സ്ത്രീധനത്തിന്റെ പേരിൽ ഒരു യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയെന്ന വാർത്ത മാധ്യങ്ങളിലൂടെ ശ്രദ്ധയിൽപെട്ടു. രണ്ട് ലക്ഷം രൂപ സ്ത്രീധനമായി നൽകാൻ കഴിയാത്തതിനാൽ കഴിഞ്ഞ രണ്ട് വർഷമായി ഭർത്താവും അയാളുടെ മാതാപിതാക്കളും 27 കാരിയായ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് മനസിലാക്കാൻ കഴിയുന്നത്.ആ സ്ത്രീയുടെ നേർക്കുണ്ടായ മനുഷ്യത്വരഹിതമായ പ്രവൃത്തി കമ്മീഷനെ അത്യന്തം ഉലച്ചിരിക്കുകയാണ്.
advertisement
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ശരിയായ രീതിയിൽ അന്വേഷണം നടത്തി കുറ്റക്കാരയവര്‍ക്കെതിരെ നിയമപ്രകാരമുള്ള കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഇതിനൊപ്പം സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടും അയച്ചു തരണമെന്ന് അഭ്യര്‍ഥിക്കുന്നു. ഡിജിപിക്കയച്ച കത്തിൽ കമ്മീഷൻ പറയുന്നു.
ഇക്കഴിഞ്ഞ 21 നാണ് കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാര(27) ഭർതൃവീട്ടില്‍ മരിച്ചത്.
ഭക്ഷണം കഴിക്കാതെ ശരീരം ചുരുങ്ങിപ്പോയ യുവതിക്ക് 20 കിലോഗ്രാം മാത്രമാണ് ഭാരമുണ്ടായിരുന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃ മാതാവിനെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ഗീതാ ലാല്‍ (55), മകന്‍ ചന്തുലാല്‍ (30) എന്നിവരെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റു ചെയ്തത്.
