മരിക്കുമ്പോൾ ശരീര ഭാരം 20 കിലോ; കൊല്ലത്ത് യുവതിയെ പട്ടിണിയ്ക്കിട്ട് കൊന്നു; ഭർത്താവും അമ്മയും അറസ്റ്റിൽ

Last Updated:

സ്ത്രീധനത്തുക നല്‍കാത്തതിന് തുഷാരയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിര്‍ത്തു നല്‍കുകയും ചെയ്തിരുന്നു.

ഓയൂര്‍ (കൊല്ലം): സ്ത്രീധത്തിന്റെ പേരില്‍ യുവതിയെ പട്ടിണിയ്ക്കിട്ടു കൊന്നെന്നു വെളിപ്പെടുത്തല്‍. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാര(27)യാണ് മരിച്ചത്. ഈ മാസം 21നായിരുന്നു മരണം. സംഭവത്തില്‍ യുവതിയുടെ ഭാര്‍ത്താവിനെയും ഭര്‍തൃ മാതാവിനെയും പൊലീസ് അറസ്റ്റു ചെയ്ത്.
ഭക്ഷണം കഴിക്കാതെ ശരീരം ചുരുങ്ങിപ്പോയ യുവതിക്ക് 20 കിലോഗ്രാം മാത്രമാണ് ഭാരമുണ്ടായിരുന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്തൃവീട്ടുകാരുടെ കൊടുംക്രൂരത വ്യക്തമായത്. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ഗീതാ ലാല്‍ (55), മകന്‍ ചന്തുലാല്‍ (30) എന്നിവരെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റു ചെയ്തത്.
സ്ത്രീധനത്തുക നല്‍കാത്തതിന് തുഷാരയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിര്‍ത്തു നല്‍കുകയും ചെയ്തിരുന്നു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
മരിക്കുമ്പോൾ ശരീര ഭാരം 20 കിലോ; കൊല്ലത്ത് യുവതിയെ പട്ടിണിയ്ക്കിട്ട് കൊന്നു; ഭർത്താവും അമ്മയും അറസ്റ്റിൽ
Next Article
advertisement
സ്വത്ത് വീതംവച്ച പകയിൽ മാതൃസഹോദരിയെ തീകൊളുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം
സ്വത്ത് വീതംവച്ച പകയിൽ മാതൃസഹോദരിയെ തീകൊളുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം
  • സ്വത്ത് വീതംവച്ചതിന്റെ പകയിൽ 72കാരിയായ സരോജിനിയെ ചുട്ടുകൊന്ന സുനിൽകുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചു

  • കൃത്യമായ ആസൂത്രണവും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും കോടതി കണ്ടെത്തി, ശാസ്ത്രീയ പരിശോധന നിർണായകമായി

  • 33 വർഷം ശിക്ഷയും 1.5 ലക്ഷം പിഴയും; ഡിവൈഎസ്പി നേതൃത്വത്തിലുള്ള അന്വേഷണത്തിൽ പ്രതി പിടിയിൽ.

View All
advertisement