പി. ജയരാജന്‍റെ കുറിപ്പ് പൂർണരൂപം
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സർട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് സ്ഥാനാർഥിയായ എനിക്ക് “രക്തം കുടിക്കുന്ന ഡ്രാക്കുള” എന്ന വിശേഷണമാണ് ഇവർ ചാർത്തിയത്. ഇപ്പോൾ അൽഷീമേഴ്‌സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന
ഈ നേതാവ് പറഞ്ഞത് യു ട്യൂബിലുണ്ടാകും. ഈ മാന്യദേഹത്തിന്റെ ഇപ്പൊളത്തെ എന്നെ കുറിച്ചുള്ള അഭിപ്രായപ്രകടനം എന്തിന് വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും.
നിങ്ങൾ നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ മാറുന്ന വ്യക്തിത്വമല്ല. എന്റേത്.ഒരു കമ്മ്യുണിസ്റ് പാർട്ടി പ്രവർത്തകൻ എന്ന നിലയ്ക്ക് പാർട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും സംഘടനാപരവുമായ കാഴ്ചപ്പാടാണ് എനിക്കുള്ളത്.പാർട്ടിയെ തകർക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്കൊപ്പമാണ് കോൺഗ്രസ്സും രംഗത്തുള്ളത്.
advertisement
ഇപ്പോഴത്തെ ഈ അജണ്ടയുടെ ഗൂഢലക്ഷ്യം പാർട്ടി ബന്ധുക്കളിൽ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നുള്ളതാണ്.അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്.
സിപിഎമ്മിൽ ശുദ്ധീകരണം പൂർണമാകണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടി സ്ഥാനമൊഴിയണമെന്നായിരുന്നു മുല്ലപ്പള്ളി ഇന്നു രാവിലെ പ്രതികരിച്ചത്. കണ്ണൂർ ലോബിക്കെതിരായ നീക്കമാണ് സിപിഎമ്മിൽ നടക്കുന്നത്. സെക്രട്ടറിയാകാൻ എന്ത് ട്രാക്ക് റെക്കോർഡാണ് വിജയരാഘവനുള്ളത്. പാർട്ടിയിൽ യോഗ്യതയുള്ള മറ്റ് എത്രയോ പേരുണ്ട്. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ സിപിഎമ്മിനെ നയിക്കാൻ വിജയരാഘവനാകില്ല. പി ജയരാജനൊക്കെ എത്രയോ ഭേദമാണ്. പല വിമർശനങ്ങളും ഉണ്ടെങ്കിലും അദ്ദേഹം അഴിമതിക്കാരനല്ല. പി ജയരാജന്റെ മക്കളും അഴിമതിക്കാരല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.