"കെ മുരളീധരനെതിരെ പ്രചാരണത്തിന് ബിജെപി തന്നെ നിയോഗിക്കില്ല. മുരളിയേട്ടന് വെറെ നിലനിൽപ്പില്ല. അദ്ദേഹം എവിടെ പോകും. അല്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിച്ച് വീട്ടിലിരിക്കണം. അതുകൊണ്ട് മാത്രമാണ് മത്സരിക്കുന്നത്. ഇതിൽ കോൺഗ്രസുകാർ അദ്ദേഹത്തെ കാല് വാരുമെന്നാണ് സംശയം. കോൺഗ്രസ് പാർട്ടി ആയതുകൊണ്ടാണ് എനിക്ക് അങ്ങനെ തോന്നുന്നത്. അദ്ദേഹത്തെ അവർ എന്ത് ചെയ്യുമെന്ന് ഒരു സഹോദരി എന്ന നിലയിൽ തനിക്ക് തോന്നാറുണ്ടെന്നും" പത്മജ പറഞ്ഞു.
ഒരു കോക്കസിന്റെ കയ്യിലാണ് പാർട്ടി. ആ കോക്കസ് തീരുമാനിക്കുന്ന കാര്യങ്ങൾ മാത്രമേ അവിടെ നടക്കുകയുള്ളൂ. സ്ഥാനാർത്ഥിനിർണയത്തിലും അതൊക്കെയാണ് നടന്നത്. ഞാൻ സ്ഥാനാർത്ഥിയായിരിക്കുമ്പോൾ ഒന്നും പറയില്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ എന്താണ് ഇവിടെ നടന്നതെന്ന് താൻ പറയുമെന്നും പത്മജ പ്രതികരിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 27, 2026 10:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കെ മുരളീധരനെ കാലുവാരി തോൽപ്പിച്ചേക്കാം; കോൺഗ്രസുകാരെ വിശ്വസിച്ചത് രാഷ്ട്രീയ മണ്ടത്തരം': പത്മജ വേണുഗോപാൽ
