പശ്ചിമഘട്ടം സംരക്ഷിക്കാൻ സമൂഹവും സർക്കാരും നടപടി സ്വീകരിക്കാത്തതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ഇയാൾ സുഹൃത്തുക്കൾക്കയച്ച വാട്സ് ആപ് സന്ദേശത്തിൽ പറയുന്നു.
അലുമിനിയം ഫോസ്ഫേഡ് കഴിച്ച് ഗുരുതരാവസ്ഥയിലായ ജയപാലനെ പാലക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരിക്കുന്നതിന് മുൻപായി വാൽപ്പാറയിൽ സന്ദർശനം നടത്തിയിരുന്നു. കുടംബ പ്രശ്നങ്ങളോ സാമ്പത്തിക ബാധ്യതയോ ഇല്ലായെന്നും ഇയാൾ കുറിപ്പിൽ വ്യക്തമാക്കുന്നു. മറ്റു പ്രശ്നങ്ങളില്ലായെന്നും എന്നാൽ അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
advertisement