അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാസമ്മേളനത്തിന് എത്തിയാൽ പ്രത്യേക ബ്ലോക്കിൽ ഇരുത്തുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്ന് രാഹുലിനെ സസ്‌പെൻഡ് ചെയ്‌തതായും പ്രതിപക്ഷ ബ്ലോക്കിൽ നിന്ന് മാറ്റിയിരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ കത്ത് കിട്ടിയ സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രാഹുലിന്റെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നും സ്‌പീക്കർ പറഞ്ഞിരുന്നു. പ്രതിപക്ഷ ബ്ലോക്കിന്റെ അവസാന കസേരയുടെ തൊട്ടടുത്താണ് രാഹുലിന് കസേര നൽകിയത്. നിലവിൽ 15–ാം കേരള നിയമസഭയുടെ 14–ാം സമ്മേളനത്തിന് തുടക്കമായി. ഒക്‌ടോബർ 10വരെയാണ് സഭ ചേരുക. മൂന്നുഘട്ടങ്ങളിലായാണ് സമ്മേളനം. ഇന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മുൻ സ്‌പീക്കർ പി പി തങ്കച്ചൻ, വാഴൂർ സോമൻ എംഎൽഎ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ച് സഭ പിരിയും.
advertisement