പാലക്കാട് മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ല എന്നൊരു നിലവന്നാൽ കോൺഗ്രസ് പ്രവർത്തകർ രാഹുലിന് സുരക്ഷയൊരുക്കുമെന്നും മൻസൂർ മണലാഞ്ചേരി പിന്നീട് മാധ്യമപ്രവർത്തകരോട് ആവർത്തിച്ചു. നേതാക്കൻമാരെ തള്ളിപ്പറഞ്ഞതല്ല. രാഹുലിനെ ഒറ്റപ്പെടുത്തിയുള്ള കടന്നാക്രമണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഉദ്ദേശിച്ചത്. ഞങ്ങൾ സുരക്ഷ ഒരുക്കിയില്ലെങ്കിലും പോലീസിന് ഉത്തരവാദിത്തം ഉണ്ട്.സാധാരണ പ്രവർത്തകരുടെ വികാരമാണ് പങ്കുവച്ചത്. നിയമസഭയ്ക്കകത്ത് പീഡനക്കേസിൽ പ്രതിയായ എത്ര സാമാജികർ ഇരിക്കുന്നുണ്ട്. ഇവരാണ് രാഹുലിനെ ക്രൂശിക്കുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
September 13, 2025 2:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാഹുൽ മാങ്കൂട്ടത്തിന് പ്രതിരോധ കവചം തീർക്കും'; പാലക്കാട് കോൺഗ്രസ് കൗൺസിലർ