അപടത്തിൽ മരിച്ച നാലു വിദ്യാർത്ഥിനികളുടെ മൃതദേഹം നാളെ രാവിലെ 6 മണിയോടെ ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടികളുടെ വീടുകളിൽ എത്തിക്കും. കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ പൊതുദർശനം ഉണ്ടായിരിക്കും. ശേഷം തുപ്പനാട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ അടക്കംചെയ്യും. കരിമ്പ ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത,റിദ, ആയിഷ എന്നിവരാണ് മരിച്ചത്. നാല് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അതേസമയം അപകടത്തിന് കാരണമായ സിമെന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച ശേഷമെന്ന് റിപ്പോർട്ട്. മറ്റൊരു ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്ക് ചരിഞ്ഞു താഴേക്ക് വാഴുകയായിരുന്നു. വേഗതയും റോഡിന്റെ ആശാസ്ത്രീയതയുമാണ് അപകടകാരണമെന്ന് നിഗമനം. വ്യഴാഴ്ച്ച വൈകിട്ട് നാലരയോടെ പനയമ്പാടത്താണ് അപകടമുണ്ടായത്. അഞ്ച് വിദ്യാർത്ഥിനികൾ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു. കടയിൽ നിന്ന് മിഠായി വാങ്ങി ഇറങ്ങവേ കാറുമായിടിച്ച് നിയന്ത്രണം വിട്ട ലോറി അവർക്കു നേരെ പാഞ്ഞുകയറുകയായിരുന്നു. ലോറി വരുന്നതു കണ്ട ഒരു പെൺകുട്ടി മതിൽ എടുത്തു ചാടിയാണ് രക്ഷപ്പെട്ടത്.
advertisement