TRENDING:

പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

Last Updated:

കോ‍ഴിക്കോട് ബാലുശ്ശേരിയിൽ പുത്തൂര്‍വട്ടത്ത് വച്ചാണ് അപകടം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. കോ‍ഴിക്കോട് ബാലുശ്ശേരിയിൽ പുത്തൂര്‍വട്ടത്ത് വച്ചാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പേരാമ്പ്രയിലേക്ക് പോകുമ്പോ‍ഴായിരുന്നു അപകടമുണ്ടായത്. എന്നാല്‍ അപകടത്തിൽ ഗുരുതരമായ പരിക്കുകള്‍ ഒന്നും പറ്റിയില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ഷിഹാബ് തങ്ങള്‍ അറിയിച്ചു.
advertisement

Also read-മലപ്പുറത്ത് സ്കൂട്ടർ അപകടത്തിൽ സ്വകാര്യ കോളേജ് അധ്യാപകൻ മരിച്ചു

ഫേസ്ബുക്ക് പോസ്റ്റ്

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ അപകട വിവരമറിഞ്ഞ് മിഡിയകളും പ്രിയപ്പെട്ടവരുമായി നിരവധി പേർ ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്.

കോഴിക്കോട് ബാലുശ്ശേരിയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം അദ്ദേഹം സുഖമായി വീട്ടിലെത്തിയിട്ടുണ്ട്. അദ്ദേഹവുമായി സംസാരിച്ച് സുഖവിവരങ്ങൾ വിലയിരുത്തി. പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും നന്ദി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അല്ലാഹുവിന്റെ കാരുണ്യം നമ്മുടെ മേല് എപ്പോഴും ഉണ്ടാവട്ടെ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories