അവരുടെ മനസ്സിൽ എന്നും കണ്ടുമുട്ടുന്ന, സ്നേഹത്തോടെ വിശേഷങ്ങൾ തിരക്കുന്ന, ചിരിച്ച മുഖത്തോടെ വരവേൽക്കുന്ന, കോളേജിനെ വൃത്തിയായും സുരക്ഷിതമായും കാത്തുസൂക്ഷിക്കുന്ന സെക്യൂരിറ്റി ജീവനക്കാരൻ രമേശൻ ചേട്ടനും സ്വീപ്പർ സിന്ധു ചേച്ചിയുമായിരുന്നു ആർട്സ് ക്ലബ് ഉദ്ഘാടകർ!
കോളേജിലെ വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെ കാണുന്നവരാണ് ഇരുവരും. കുട്ടികളുടെ സ്നേഹവും കൊച്ചുവർത്തമാനങ്ങളും കേട്ട് തങ്ങളുടെ ജോലിഭാരം പോലും മറക്കുന്ന അവർക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു ഇത്.
advertisement
പ്രിൻസിപ്പൽ സന്തോഷത്തോടെ സമ്മതം അറിയിച്ചതോടെ, രമേശൻ ചേട്ടനും സിന്ധു ചേച്ചിയും ചേർന്ന് വിളക്ക് കൊളുത്തി യൂണിയൻ, ആർട്സ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. താരജാടകളില്ലാത്ത ഈ 'നാട്ടുകാരായ' ഉദ്ഘാടകർ വേദിയിലേക്ക് വന്നപ്പോൾ, വിദ്യാർത്ഥികൾ ഹർഷാരവത്തോടെ എഴുന്നേറ്റുനിന്ന് അവരെ വരവേറ്റു. ഇതിന്റെ ചിത്രവും പത്രക്കട്ടിങ്ങും സമൂഹ മാധ്യമങ്ങളിലും വൈറലായി. ഒട്ടേറെ പേരാണ് കുട്ടികളെ അഭിനന്ദിച്ച് രംഗത്തുവന്നത്.
