അയ്യപ്പ ധര്‍മ്മ സംരക്ഷണത്തിന് പന്തളത്ത് എത്തണമെന്ന സമൂഹമാധ്യമങ്ങളിലെ സന്ദേശം കണ്ടും കേട്ടുമാണ് വിശ്വാസികൾ പ്രതിഷേധത്തിനായി എത്തിച്ചേർന്നത്. വിശ്വാസം സംരക്ഷിക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മെഡിക്കൽ മിഷൻ ആശുപത്രിക്കു സമീപത്തുനിന്ന് വലിയ കോയിക്കൽ ക്ഷേത്രത്തിലേക്കായിരുന്നു പന്തളത്തെ പ്രതിഷേധ നാമജപയാത്ര.
കേരളത്തിന്‍റെ വിവിധഭാഗങ്ങളിൽനിന്ന് എത്തിച്ചേർന്ന ആയിരകണക്കിന് വിശ്വാസികൾ ശരണം വിളിച്ചും അയ്യപ്പ സ്തുതികള്‍ പാടിയും പ്രതിഷേധത്തിന്‍റെ ഭാഗമായുള്ള നാമജപ യാത്രയിൽ അണിചേർന്നത്. വിവിധ മതസ്ഥരിൽപ്പെട്ടവരും പ്രതിഷേധത്തിൽ പങ്കുകൊണ്ടു.
advertisement
പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി പ്രസിഡന്‍റ് ശശികുമാര വര്‍മ്മ, തന്ത്രി കണ്ഠരര് മോഹനര്, തിരുവാഭരണ പേടക വാഹകസംഘം, അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘം, പി സി ജോര്‍ജ്ജ് എംഎല്‍എ, വെള്ളിത്തിരയില്‍ അയ്യപ്പന്‍റെ പിതാവായി വേഷമിട്ട ചലചിത്ര നടന്‍ ദേവന്‍, മുന്‍ മേല്‍ശാന്തിമാര്‍ തുടങ്ങി നിരവധിപ്പേർ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.