അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ പാർട്ടി എല്ലാവരോടും കൂടി ആലോചിച്ച് എടുത്ത തീരുമാനമാണെന്നും അതിനെ വിമർശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റം ചെയ്യുന്നവര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടി എടുക്കുകയാണ് വേണ്ടതെന്നും പി ജെ കുര്യന്‍ പറഞ്ഞു. 'നേതാക്കൾക്കെതിരെ എന്ത് ആരോപണം വന്നാലും അന്വേഷിക്കണം. പോലീസിൽ പരാതി കൊടുത്താല്‍ അന്വേഷിക്കണം. പരാതിയില്ലാതെ പോലീസ് കേസ് അന്വേഷിക്കില്ല'-പി ജെ കുര്യന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പേരിനൊപ്പം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് ചേര്‍ത്ത് വിമര്‍ശിക്കുന്നത് ബിജെപിയുടെ തരം താണ രാഷ്ട്രീയ തന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതേ പാർട്ടിക്കാർ വനിതാ ഗുസ്തി താരങ്ങള്‍ ബിജെപി നേതാവിനെതിരെ ആരോപണം ഉന്നയിച്ചിട്ടും ആ നേതാവിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement