Also Read- തൃശൂരിൽ കോൾഗേറ്റ് ടൂത്ത് പേസ്റ്റിന്റെ വ്യാജൻ; 365 വ്യാജ ടൂത്ത് പേസ്റ്റ് പൊലീസ് പിടികൂടി
ഓഗസ്റ്റ് 24ന് തിരുവല്ല കുമ്പഴ സംസ്ഥാന പാതയിലെ കുഴിയിൽ വീണ് വാഹനാപകടം ഉണ്ടായിരുന്നു. കുഴിയിൽ വീണ് നിയന്ത്രണം വിട്ട സ്കൂട്ടർ ബസിലിടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രക്കാരിയായ കുമ്പഴ സ്വദേശി ആതിരയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24ന് രാവിലെയാണ് കണ്ണംകരയിലെ ജില്ലാ ജയിലിന് സമീപം അപകടം ഉണ്ടായത്. ജോലിക്ക് പോകാനായി കുമ്പഴയിൽ നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് വന്നതാണ് ആതിര. സ്വകാര്യ ബസിനെ മറികടന്ന് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിൽ വീണത്. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ ആതിരയുടെ ദേഹത്ത് ബസ് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ആതിരയെ പത്തനംതിട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
advertisement
തിരുവല്ല കുമ്പഴ റോഡിലെ അബാൻ ജംഗ്ഷൻ മുതൽ മൂന്ന് കിലോ മീറ്റർ ദൂരത്തിൽ നിറയെ കുഴികളാണ്. മഴയിൽ കുഴികളിൽ വെള്ളം നിറഞ്ഞതോടെ യാത്ര കൂടുതൽ ദുഷ്കരമായി. മുമ്പും പല തവണ അപകടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ വാട്ടർ അതോറിറ്റി പൈപ്പുകൾ സ്ഥാപിക്കാൻ കുഴിയെടുത്തത് കാരണമാണ് റോഡിലെ കുഴിയടക്കാൻ വൈകുന്നതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.
അപകടങ്ങൾ കുറച്ച്, യാത്രക്കാർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പൊലീസ് മേധാവിയുടെ കുഴിയെണ്ണൽ നിർദേശമെങ്കിലും വലിയൊരു വിഭാഗം പൊലീസുകാർക്ക് ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്. പൊതുമരാമത്ത് വകുപ്പുകൾ അടക്കമുള്ള വകുപ്പുകള്‍ ചെയ്യേണ്ട ജോലി ചെയ്യാതെ പൊലീസിനെ കൊണ്ട് കുഴിയെണ്ണിക്കുന്നതിനോടാണ് ഒരു വിഭാഗത്തിന് വിയോജിപ്പ്.
